രാഷ്‌ട്രദീപിക വാർഷികവും അവാർഡ് ദാനവും
രാഷ്‌ട്രദീപിക വാർഷികവും അവാർഡ് ദാനവും
Thursday, December 1, 2022 1:10 AM IST
കോ​ട്ട​യം: രാ​ഷ്‌ട്രദീ​പി​ക സാ​യാഹ്ന ദി​ന​പ​ത്ര​ത്തി​ന്‍റെ 30-ാം വാ​ര്‍ഷി​കാ​ഘോ​ഷം കോ​ട്ട​യ​ത്തു ന​ട​ന്നു. കോ​ടി​മ​ത വി​ന്‍സ​ര്‍ കാ​സി​ല്‍ ഹോ​ട്ട​ലി​ലാ​യി​രു​ന്നു ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍. രാ​ഷ്‌ട്രദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു ച​ന്ദ്ര​ന്‍കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ സ​മ്മേ​ള​നം ജോ​സ് കെ.​മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ര്‍ത്ത​യി​ല്‍ എ​പ്പോ​ഴും വി​ശ്വാ​സ്യ​ത ഉ​റ​പ്പു വ​രു​ത്താ​ന്‍ രാ​ഷ്‌ട്രദീ​പി​ക​യ്ക്ക് ക​ഴി​യു​ന്ന​താ​യി ജോ​സ് കെ.​മാ​ണി പ​റ​ഞ്ഞു. സോ​ഷ്യ​ല്‍ മീ​ഡി​യാ​യു​ടെ അ​തിപ്ര​സ​ര​ത്തി​ല്‍ എ​ല്ലാ​വ​രും എ​ഡി​റ്റ​റും ജേ​ര്‍ണ​ലി​സ്റ്റു​ക​ളും ആ​കു​മ്പോ​ള്‍ രാ​ഷ്‌ട്ര​ദീ​പി​ക ശ​രി​യാ​യ വീ​ക്ഷ​ണം പ്ര​ച​രി​പ്പി​ച്ച് വ്യ​ക്തി​ത്വം നി​ല​നി​ര്‍ത്താ​ന്‍ ശ്ര​മി​ക്കാ​റു​ണ്ടെ​ന്നും ജോ​സ് കെ.​മാ​ണി പ​റ​ഞ്ഞു.


എം​എ​ല്‍എ​മാ​രാ​യ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, മാ​ണി സി. ​കാ​പ്പ​ന്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സു​കു​ട്ടി, ച​ല​ച്ചി​ത്ര​താ​രം ക​ലാ​ഭ​വ​ന്‍ പ്ര​ജോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ദീ​പി​ക ചീ​ഫ് എ​ഡി​റ്റ​ര്‍ റ​വ.​ ഡോ. ജോ​ര്‍ജ് കു​ടി​ലി​ല്‍ സ്വാ​ഗ​ത​വും ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ മാ​ര്‍ക്ക​റ്റിം​ഗ് കെ.​സി. തോ​മ​സ് കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.