നി​യ​മ​സ​ഭ​യി​ൽ എ​ത്തേ​ണ്ട ബി​ല്ലു​ക​ൾ ഇ​ന്നു മ​ന്ത്രി​സ​ഭ പ​രി​ഗ​ണി​ക്കും
നി​യ​മ​സ​ഭ​യി​ൽ എ​ത്തേ​ണ്ട  ബി​ല്ലു​ക​ൾ  ഇ​ന്നു മ​ന്ത്രി​സ​ഭ പ​രി​ഗ​ണി​ക്കും
Thursday, December 1, 2022 1:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​ങ്ക​​​ളാ​​​ഴ്ച തു​​​ട​​​ങ്ങു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​വ​​ത​​രി​​പ്പി​​​ക്കേ​​​ണ്ട ബി​​​ല്ലു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ ഇ​​​ന്നു രാ​​​വി​​​ലെ 9.30ന് ​​​വീ​​​ണ്ടും മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ചേ​​​രും.

മ​​​ദ്യ​​​ത്തി​​​ന്‍റെ വി​​​ല ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​യി വി​​​ൽ​​​പ​​​ന നി​​​കു​​​തി നാ​​​ലു ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​യി വി​​​ൽ​​​പ​​​ന നി​​​കു​​​തി ഭേ​​​ദ​​​ഗ​​​തി ആ​​​വ​​​ശ്യ​​​മാ​​​ണ്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ബി​​​ൽ നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കൊ​​​ണ്ടു വ​​​രാ​​​ൻ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ധാ​​​ര​​​ണ​​​യാ​​​യെ​​​ങ്കി​​​ലും ക​​​ര​​​ട് ബി​​​ൽ ഇ​​​ന്ന​​​ത്തെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ മാ​​​ത്ര​​​മേ കൊ​​​ണ്ടു വ​​​രൂ.

മ​​​ദ്യക്കന്പ​​​നി​​​ക​​​ൾ​​​ക്കു​​​ള്ള വി​​​റ്റു​​​വ​​​ര​​​വ് നി​​​കു​​​തി അ​​​ഞ്ചു ശ​​​ത​​​മാ​​​നം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. കെ​​​ജി​​​എ​​​സ്ടി നി​​​യ​​​മ​​​ത്തി​​​ലെ സെ​​​ക്‌​​​ഷ​​​ൻ 10 പ്ര​​​കാ​​​ര​​​മാ​​​ണു ഡി​​​സ്റ്റി​​​ല​​​റി​​​ക​​​ളി​​​ൽനി​​​ന്ന് ഈ​​​ടാ​​​ക്കു​​​ന്ന വി​​​റ്റു​​​വ​​​ര​​​വ് നി​​​കു​​​തി ഒ​​​ഴി​​​വാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഇ​​​തി​​​നു പ്ര​​​ത്യേ​​​ക വി​​​ജ്ഞാ​​​പ​​​ന​​​വും ആ​​​വ​​​ശ്യ​​​മാ​​​ണ്. ഇ​​​തൊ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തോ​​​ടെ പ്ര​​​തി​​​വ​​​ർ​​​ഷം 170 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​കു​​​തിന​​​ഷ്ട​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.


അ​​​ന്ധ​​​വി​​​ശ്വാ​​​സം ത​​​ട​​​യ​​​ൽ ബി​​​ൽ അ​​​ട​​​ക്ക​​​മു​​​ള്ള ബി​​​ല്ലു​​​ക​​​ൾ ഇ​​​ന്ന​​​ത്തെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ കൊ​​​ണ്ടുവ​​​രാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു. അ​​​ന്ധ​​​വി​​​ശ്വാ​​​സ​​​ത്തെ എ​​​തി​​​ർ​​​ക്കു​​​ന്ന ബി​​​ല്ലി​​​ലെ ചി​​​ല വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ൽ ചി​​​ല മ​​​തസം​​​ഘ​​​ട​​​ന​​​ക​​​ൾ എ​​​തി​​​ർ​​​പ്പ് അ​​​റി​​​യി​​​ച്ച​​​തോ​​​ടെ ഈ ​​​നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കൊ​​​ണ്ടു വ​​​ര​​​ണ​​​മോ എ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന് ആ​​​ശ​​​ങ്ക​​​യു​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.