ഫാ. തിയോഡേഷ്യസിനെതിരേ കേസെടുത്തു
Thursday, December 1, 2022 1:10 AM IST
തിരുവനന്തപുരം: മന്ത്രി വി. അബ്ദുറഹ്മാനെതിരേ വിവാദ പരാമർശം നടത്തിയതായി ചൂണ്ടിക്കാട്ടി വിഴിഞ്ഞം സമരസമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസെടുത്തു.
വിഴിഞ്ഞം പോലീസാണ് കേസെടുത്തിരിക്കുന്നത്. പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസ്.
മതവിദ്വേഷം വളർത്താനുളള ശ്രമം, സാമുദായിക സംഘർഷത്തിനുള്ള ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.