ADVERTISEMENT
ADVERTISEMENT
7
Monday
July 2025
5:42 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
ADVERTISEMENT
Kerala News
Click here for detailed news of all items
Kerala News
സംസ്ഥാന സ്കൂൾ മീറ്റിൽ പാലക്കാടൻ കുതിപ്പ്
Sunday, December 4, 2022 12:53 AM IST
X
തിരുവനന്തപുരം: പാലക്കാടൻ കാറ്റ് തലസ്ഥാനത്ത് ആഞ്ഞടിച്ചപ്പോൾ സംസ്ഥാന സ്കൂൾ മീറ്റിൽ പാലക്കാടിന് ആദ്യദിനം തന്നെ സുവർണ ചാകര. സ്കൂൾ കായികമേളകളിലെ പാലക്കാടിന്റെ ബദ്ധവൈരികളായ എറണാകുളം ഏറെ പിന്നിൽ. 23 മത്സര ഇനങ്ങളുടെ ജേതാക്കളെ കണ്ടെത്തിയ ആദ്യ ദിനം ഒൻപത് സ്വർണവും ആറു വെള്ളിയും നാലു വെങ്കലവുമായി 67 പോയിന്റോടെ പാലക്കാട് തേരോട്ടം തുടങ്ങി.
രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിന് അഞ്ചു സ്വർണവും രണ്ട് വെള്ളിയും മൂന്നു വെങ്കലവും ഉൾപ്പെടെ 34 പോയിന്റുകൾ. പതിറ്റാണ്ടുകളോളം സ്കൂൾ കായികരംഗത്തെ ചാന്പ്യൻ ജില്ലയായിരുന്ന കോട്ടയം മൂന്നു സ്വർണവും രണ്ടു വെള്ളിയും ഉൾപ്പെടെ 21 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.
ഇന്നലെ മൂന്നു മീറ്റ് റിക്കാർഡുകളാണ് പിറന്നത്. ഇതിൽ രണ്ടെണ്ണം ത്രോ ഇനത്തിലും ഒരെണ്ണം ജംപിംഗ് പിറ്റിൽനിന്നുമാണ്. സീനിയർ പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയിൽ കാസർഗോഡ് ചീമേനി സ്കൂളിലെ അഖിലാ രാജു( 43.40 മീറ്റർ), ജൂണിയർ പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയിൽ കാസർഗോഡ് ഇളന്പച്ചി ജിസിഎസ്ജിഎച്ച്എസ്എസിലെ വി.എസ് അനുപ്രിയ (15.73 മീറ്റർ) ജൂണിയർ ബോയ്സിന്റെ പോൾവോൾട്ടിൽ കോതമംഗലം മാർ ബേസിൽ സ്കൂളിലെ ശിവദേവ് രാജീവ്( 4.07 മീറ്റർ) എന്നിവരാണ് ഇന്നലെ റിക്കാർഡ് ബുക്കിൽ പേര് എഴുതിച്ചേർത്തത്.
വ്യക്തിഗത സ്കൂൾ വിഭാഗത്തിൽ മൂന്നു സ്വർണവും രണ്ടു വെള്ളിയും ഉൾപ്പെടെ 21 പോയിന്റോടെ കോതമംഗലം മാർ ബേസിൽ സ്കൂൾ ഒന്നാമത്. രണ്ടു സ്വർണവും രണ്ടു വെള്ളിയുമായി 16 പോയിന്റോടെ കല്ലടി എച്ച്എസ് കുമരംപുത്തൂർ രണ്ടാമതും രണ്ട് സ്വർണവും ഒരുവെള്ളിയും ഉൾപ്പെടെ 13 പോയിന്റുമായി പറളി എച്ച്എസ് മൂന്നാം സ്ഥാനത്തുമുണ്ട്.
മീറ്റിലെ ആവേശകരമായ മത്സര ഇനമായിരുന്ന 400 മീറ്ററിൽ നാലു സ്വർണം പാലക്കാട് സ്വന്തമാക്കിയപ്പോൾ 3000 മീറ്ററിൽ മൂന്നു സ്വർണത്തിന് പാലക്കാടൻ താരങ്ങൾ അവകാശികളായി. മീറ്റിന്റെ രണ്ടാം ദിനമായ ഇന്ന് 22 ഫൈനലുകൾ നടക്കും.
മെഡൽനേട്ടം ഇവർക്ക് വീട്ടുകാര്യം
തിരുവനന്തപുരം: സീനിയർ പെണ്‍കുട്ടികളുടെ 3000 മീറ്ററിലെ വെള്ളിയും വെങ്കലവും ഒരേ വീട്ടിലേയ്ക്ക്. ഇതോടെ മെഡൽനേട്ടം ഇവർക്ക് വീട്ടുകാര്യമായി മാറി. പാലക്കാട് മുണ്ടൂർ സ്കൂളിലെ ഇരട്ട സഹോദരിമാരായ അനന്യയും അലന്യയുമാണ് വെള്ളിയും വെങ്കലവും സ്വന്തമാക്കിയത്.
രാവിലെ 3000 മീറ്ററിൽ ഇവർ മെഡൽനേട്ടം വീട്ടുകാര്യമാക്കിയപ്പോൾ ഇന്നലെ വൈകുന്നേരം നടന്ന സീനിയർ പെണ്‍കുട്ടികളുടെ 400 മീറ്ററിൽ എറണാകുളം ഗവണ്മെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ജെ. അനിറ്റ മരിയ സ്വർണവും ജെ.അലീന മരിയ വെങ്കലവും നേടി.
മുണ്ടൂർ കൈതയിൽ തോട്ടംതൊഴിലാളിയായ എ.സി സുരേഷിന്റെയും ജയഭാരതിയുടേയും മക്കളാണ് അനന്യയും അലന്യയും. സിജിനാണ് പരിശീലകൻ.
ഈ ഇനത്തിൽ കോട്ടയം പൂഞ്ഞാർ എസ്എംവിഎച്ച്എസ്എസിലെ ദേവിക ബെന്നിനാണ് സ്വർണം. 400 മീറ്ററിൽ മെഡൽ നേട്ടം സ്വന്തമാക്കിയ അനീറ്റയ്ക്കും ആലീനയ്ക്കും ഇത് മൂന്നാം സ്കൂൾ മീറ്റാണ്. എറണാകുളം മേഴ്സികുട്ടൻ അക്കാഡമിയിലാണ് പരിശീലനം.
2018 സ്കൂൾ മീറ്റിൽ സബ്ജൂനിയർ വിഭാഗത്തിൽ സ്വർണം നേടിയ അനീറ്റ യൂത്ത് അത്്ലറ്റിക് മീറ്റിലും മെഡൽ നേടി. എന്നാൽ എറണാകുളം റവന്യൂ ജില്ലാ മേളയിൽ അനീറ്റയെ കടത്തിവെട്ടി അലീനയ്ക്കായിരുന്നു സ്വർണം. പിതാവ് ജോണ്‍ സി. ജോസഫ്. മാതാവ് ബിന്ദു.
ആദ്യ സ്വർണത്തിന് അവകാശി മുഹമ്മദ് മഷൂദ്
തിരുവനന്തപുരം: 64-ാം സംസ്ഥാന സ്കൂൾ മീറ്റിലെ ആദ്യ സ്വർണത്തിന് അവകാശിയായത് പാലക്കാട് കല്ലടി എച്ച്എസ് കുമരംപുത്തൂരിന്റെ മുഹമ്മദ് മഷൂദ്. മലപ്പുറം ചേലാന്പ്ര സ്വദേശിയായ ഈ കായികതാരത്തിന്റെ മികവ് കണ്ടറിഞ്ഞാണ് പാലക്കാട് കല്ലടി എച്ച്എസ് കുമരംപുത്തൂരിലെ പരിശീലകൻ മുഹമ്മദ് നവാസ് കല്ലടിയിലേക്ക് എത്തിച്ചത്. പ്ലസ് വണ്‍ വിദ്യാർഥിയായ മുഹമ്മദ് മഷൂദ് 3000 മീറ്റർ സീനിയർ ആണ്‍കുട്ടികളുടെ മത്സരത്തിലാണ് ഒൻപത് മിനിറ്റ് 15 സെക്കൻഡിൽ ഫിനിഷ് ചെയ്ത് മീറ്റിലെ ആദ്യ പൊന്നണിഞ്ഞത്.
1500ലും 800 ലും മത്സരിക്കുന്ന മഷൂദിന് രണ്ടിലും ഉറച്ച മെഡൽ പ്രതീക്ഷയുണ്ട്. സംസ്ഥാന ജൂണിയർ മീറ്റിൽ 1500 ൽ രണ്ടാമതെത്തിയതാണ് പ്രധാനനേട്ടം. വെൽഡിംഗ് തൊഴിലാളിയായ കുഞ്ഞുമുഹമ്മദിന്റെയും സെഫിയയുടെയും മകനാണ് ഈ മിടുക്കൻ.
ഫുട്ബോൾ താരമായ അച്ഛന്റെ ഡിസ്കസ് ത്രോക്കാരിയായ മകൾ
തിരുവനന്തപുരം: അച്ഛൻ ഫുട്ബോൾ കന്പക്കാരനെങ്കിൽ മകൾ ഡിസ്കസ് ത്രോക്കാരി. കെഎസ്ഇബി ഫുട്ബോൾ താരമായിരുന്ന ജിതേഷ്കുമാറിന്റെ മകൾ പാർവണയാണു ഡിസ്കസ്ത്രോക്കാരി.
സബ്ജൂണിയർ പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയിൽ 24.93 മീറ്റർ ഡിസ്ക് പായിച്ചാണ് കാസർകോഡ് കുട്ടമത്ത് ഗവ. എച്ച്എസ്എസിലെ 8-ാം ക്ലാസ് വിദ്യാർത്ഥിനിയായ പാർവണ സുവർണനേട്ടത്തിന് അർഹയായത്. ഇന്ന് ഷോട്ട്പുട്ടിലും മത്സരത്തിനിറങ്ങുന്ന പാർവണയ്ക്ക് സ്വർണത്തിൽ കുറഞ്ഞൊരു ലക്ഷ്യമില്ല. കുഞ്ഞുപ്രായത്തിൽ തന്നെ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച് ഒന്നാമതെത്തിയിട്ടുണ്ട്. കെ.എൽ.ഗിരീഷാണ് പരിശീലകൻ
സിന്തറ്റിക്ക് ട്രാക്ക് തേടിയുള്ള ഓട്ടം സമ്മാനിച്ചത് സുവർണനേട്ടം
തിരുവനന്തപുരം: ചിറ്റൂരുകാരൻ ബിജോയിക്ക് സിന്തറ്റിക് ട്രാക്ക് തേടിയുള്ള ഓട്ടം സമ്മാനിച്ചത് സംസ്ഥാന സ്കൂൾ മീറ്റിലെ സുവർണ നേട്ടം. കായികമേഖലയോട് പ്രത്യേകിച്ച് ഓട്ടമത്സരങ്ങളോട് ഏറെ കന്പമുണ്ടായിരുന്ന ബിജോയിക്ക് സിന്തറ്റിക് ട്രാക്കിൽ ഓടാൻ ഏറെ ഇഷ്ടമായിരുന്നു. തന്റെ വീടിന് അടുത്ത് ഈ സൗകര്യം ഇല്ലാത്തതിനാൽ 20 കിലോമീറ്ററുകൾക്ക് അപ്പുറമുള്ള മെഡിക്കൽ കോളജ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിൽ പരിശീലനം തിരഞ്ഞെടുത്തു. എല്ലാ ദിവസവും കിലോമീറ്ററുകളോളം ദൂരം സഞ്ചരിച്ച് ഗ്രൗണ്ടിലെത്തി പരിശീലനം നടത്തി തിരികെ സ്കൂളിലെത്തി പഠനവും നടത്തുന്ന സ്ഥിതി.
പുലർച്ചെ വീട്ടിൽ തിന്നിറങ്ങിയാൽ രാത്രി വൈകിയാണ് തിരികെ എത്തുന്നത്. അത്തരത്തിൽ കഷ്ടപ്പെട്ടു നടത്തിയ പരിശീലനത്തിനു ഫലമുണ്ടായതിന്റെ ആഹ്ളാദത്തിലാണ് ബിജോയ്. ക്ഷീരകർഷകരായ മാതാപിതാക്കൾക്കു ലഭിക്കുന്ന ചെറിയവരുമാനത്തിൽ നിന്ന് ഒരുപങ്ക് ഉപയോഗിച്ചാണ് ബിജോയിയുടെ കായികപരിശീലനത്തിനായുള്ള പണം കണ്ടെത്തുന്നത്. അരവിന്ദാക്ഷൻ എന്ന കായികാധ്യാപകൻ നല്കിയ മികച്ച പരിശീലനം തന്റെ വിജയത്തിനു പ്രധാന കാരണമായെന്നും മത്സരശേഷം ബിജോയ് കൂട്ടിച്ചേർത്തു. ഈ വിജയം തന്റെ നാട്ടിലെ കർഷകർക്കാണ് സമർപ്പിക്കുന്നതെന്നാണ് ഈ കായികതാരത്തിന്റെ നിലപാട്.
ചേച്ചിയോട് ‘പ്രതികാരം’ തീർത്ത് അനുജന്റെ ’ഷോട്ട്’
തിരുവനന്തപുരം: ചേച്ചി സ്കൂൾ കലോത്സവങ്ങളിൽ മെഡലുകൾ വാരിക്കൂട്ടിയപ്പോൾ അനുജൻ കായികമേളയിൽ മെഡൽ നേട്ടം സ്വന്തമാക്കി ചേച്ചിയോടു ’പ്രതികാരം തീർത്തു’. ജൂണിയർ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടിൽ 12.79 മീറ്റർ എറിഞ്ഞാണ് കോട്ടയം ചിറക്കടവ് എസ്ആർവി എൻഎസ് എസ് വിഎച്ച്എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ആർ.ശിവനന്ദ് സ്വർണം സ്വന്തമാക്കിയത്. സഹോദരി ശിവനന്ദ സ്കൂൾ കലോത്സവങ്ങളിൽ നിരവധി മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. മൂന്നു വർഷമായി ഷോട്ട്പുട്ടിൽ പരിശീലനം നടത്തുന്നതായും ഈ വിജയം വരും വർഷങ്ങളിൽ കൂടുതൽ പ്രകടനമികവിന് അവസരമൊരുക്കുമെന്നും മത്സരശേഷം ശിവനന്ദ് പറഞ്ഞു.
കല്ലടിയുടെ സ്വർണം ആഘോഷം മണിപ്പൂർ വരെ
തിരുവനന്തപുരം: സബ്ജൂണിയർ ആണ്‍കുട്ടികളുടെ 400 മീറ്ററിൽ കല്ലടി എച്ച്എസ് കുമരംപുത്തൂരിന്റെ അർഷദ് അലി സ്വർണം നേടിയപ്പോൾ ആഘോഷം അങ്ങകലെ മണിപ്പൂർ വരെ. കല്ലടിക്ക് വേണ്ട ി ട്രാക്കിലിറങ്ങിയ എട്ടാം ക്ലാസുകാരൻ അർഷദ് അലി മണിപ്പൂർ സ്വദേശിയാണ്. മികച്ച കായികശേഷിയുള്ള മണിപ്പൂരി താരങ്ങൾ ഫുട്ബോൾ കളിക്കുന്നതിനിടെയാണ് പരിശീലകനായ മുഹമ്മദ് നവാസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
അർഷദ് അലിയുടെ അതിവേഗത്തിലുള്ള ഓട്ടം കണ്ട പ്പോൾതന്നെ അത്ലറ്റിക്സിലേക്ക് വഴിതിരിച്ചുവിടാൻ തീരുമാനിച്ചു. കഴിഞ്ഞ വർഷമാണ് ഇതിൽ പരിശീലനം ആരംഭിച്ചത്. മണിപ്പൂരിൽനിന്നും പഠനത്തിനായി കല്ലടി എച്ച്എസിൽ ചേർന്നആറംഗസംഘത്തിൽ അഞ്ചുപേരും സംസ്ഥാന സ്കൂൾ കായികമേളയ്ക്കായി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.
മീറ്റിലെ കുഞ്ഞിക്കുട്ടി ട്രാക്കിലെ മെഡൽനേട്ടക്കാരി
തോമസ് വർഗീസ്
തിരുവനന്തപുരം: ഈ കുഞ്ഞിക്കുട്ടി 400 മീറ്റർ ഓടിത്തീർക്കുമോ എന്ന ചോദ്യമായിരുന്നു സബ്ജൂണിയർ പെണ്‍കുട്ടികളുടെ 400 മീറ്റർ ഓട്ടത്തിനായി മൂന്നാം ഹീറ്റ്സിൽനിന്ന കുട്ടിയെക്കുറിച്ച് കാണികളുടെ ചോദ്യം. കാരണം അത്രയ്ക്ക് ചെറിയ കുട്ടി. എന്നാൽ സ്റ്റാർട്ടിംഗ് പോയിന്റിൽ വിസിൽ ശബ്ദം മുഴങ്ങിയതോടെ ചേച്ചിമാർക്കൊപ്പം പാഞ്ഞ ഈ കൊച്ചുമിടുക്കി 400 മീറ്റർ ഫിനിഷ് ചെയ്ത് വെള്ളിനേട്ടത്തിന് ഉടമയായി.
ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ കാണികളേയും സംഘാടകരേയും ഒരേപോലെ അന്പരിപ്പിച്ച പ്രകടനവുമായാണ് സംസ്ഥാന സ്കൂൾ മീറ്റിലെതന്നെ ഏറ്റവും പ്രായം കുറഞ്ഞ താരമായ പി. നിഖിത രജതനേട്ടത്തിന് ഉടമയായത്. പാലക്കാട് മണ്ണേങ്ങോട് എയുയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ നിഖിതയ്ക്ക് പ്രായം അനുസരിച്ച് കിഡ്സ് വിഭാഗത്തിലാണ് മത്സരിക്കേണ്ടത്.
എന്നാൽ തനിക്കു സംസ്ഥാന സ്കൂൾ മീറ്റിൽ പങ്കെടുക്കണമെന്നും മെഡൽ നേടണമെന്നും കായികാധ്യാപകനായ ഷെഫീറിനോട് പറയുമായിരുന്നു. കിഡ്സ് വിഭാഗത്തിന് സബ്ജില്ലാ തലം വരെ മാത്രമേ മത്സരിക്കാൻ കഴിയുകയുമുള്ളു. മികച്ച പ്രകടനം നടത്താൻ നിഖിതയ്ക്ക് കഴിയുമെന്ന ഉറച്ച ആത്മവിശ്വാസമുള്ള കായികാധ്യാപകൻ കിഡ്സ് കാറ്റഗറിയിൽ ഉൾപ്പെട്ട നിഖിതയെ സബ് ജൂണിയർ കാറ്റഗറിയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചു.
ഒൻപതാം ക്ലാസിലെ വരെ വിദ്യാർഥികൾ പങ്കെടുക്കുന്ന സബ് ജൂണിയർ വിഭാഗത്തിൽ സബ് ജില്ല, റവന്യു ജില്ലാതലങ്ങളിൽ മിന്നും പ്രകടനം നടത്തിയാണ് ഈ ആറാംക്ലാസുകാരി സംസ്ഥാനതലത്തിൽ മത്സരിക്കാൻ യോഗ്യത നേടിയത്. ഇവിടെയും നിഖിത മിന്നും പ്രകടനം നടത്തി മെഡലുമായാണ് പാലക്കാടിന് വണ്ടി കയറുന്നത്. സംസ്ഥാന മീറ്റിൽ 200 മീറ്ററിലും 600 മീറ്ററിലും മത്സരം ബാക്കിയുണ്ട്.
പാലക്കാട് വണ്ടുംതറയിലെ വീട്ടിൽനിന്നും രണ്ടുകിലോമീറ്റർ അകലെയുള്ള സ്കൂൾ ഗ്രൗണ്ടിലേക്ക് രാവിലെ നിഖിത ഓടിയെത്തും. ആറുമുതൽ എട്ടുവരെ പരിശീലനം തിരികെ ഓടി വീട്ടിലെത്തി ഭക്ഷണം കഴിച്ചു വീണ്ടും സ്കൂളിലേയ്ക്ക്.
പഠനത്തിനു ശേഷം വൈകുന്നേരം ആറുവരെ വീണ്ടും പരിശീലനം. കൂലിപ്പണിക്കു പോകുന്ന പിതാവ് ശശി ജോലി കഴിഞ്ഞ് തിരികെ എത്തിയാണ് സ്കൂളിൽനിന്നും നിഖിതയെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകുന്നത്. ഒന്നാം ക്ലാസ് മുതൽ സ്കൂൾ ഗ്രൗണ്ടിൽ ഓടാനിറങ്ങുന്ന ഈ കൊച്ചുമിടുക്കി കിഡ്സ് വിഭാഗത്തിൽ പാലക്കാട് ജില്ലയിൽ ചാന്പ്യൻപട്ടവും നേടിയിട്ടുണ്ട്. സമീപത്തെ സ്കൂളിലെ കോച്ച് ഹരിദേവനും തനിക്ക് വേണ്ട പരിശീലനങ്ങൾ നല്കാറുണ്ടെന്നു നിഖിത കൂട്ടിച്ചേർത്തു.
സബ് ജൂണിയർ വിഭാഗത്തിൽ തന്നെ ഇനിയും മൂന്നുവർഷം ഈ കുഞ്ഞിത്താരത്തിന് പോരാട്ടത്തിനിറങ്ങാം. കായികമേഖലയിലേക്ക് കടന്നുവരാൻ മടികാണിക്കുന്നവർ മനസിലാക്കുക പോരാട്ടവീര്യം കൈമുതലായി എടുത്ത ഇത്തരം താരങ്ങളും നമ്മുടെ ചുറ്റുമുണ്ടെന്നുള്ളത്.
ADVERTISEMENT
നരഭോജിക്കടുവ കുടുങ്ങി
യുട്യൂബര്‍ കേരളത്തിലെത്തിയത് ടൂറി...
രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്...
കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂ...
നിപ്പ: പാലക്കാട്ട് മൂന്നുപേർ ഐ...
വിവാദ പ്രസ്താവനയില്‍ മാപ്പു പറഞ്...
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
നരഭോജിക്കടുവ കുടുങ്ങി
യുട്യൂബര്‍ കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം
രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതായി സിൻഡിക്കറ്റ്; ഇല്ലെന്ന് വിസി
കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്നുപേർക്കു പരിക്ക്
നിപ്പ: പാലക്കാട്ട് മൂന്നുപേർ ഐസൊലേഷനിൽ
വിവാദ പ്രസ്താവനയില്‍ മാപ്പു പറഞ്ഞ് ടിനി ടോം
മന്ത്രി വീണാ ജോർജ് ബിന്ദുവിന്റെ വീട്ടിലെത്തി
കൊണ്ടുപോകാൻ ബ്രിട്ടനെത്തി; വൈറൽ വിമാനം ഉടൻ കേരളം വിടും
ഉപരാഷ്ട്രപതി കൊച്ചിയില്‍
ഇതൊക്കെ എന്ത്! പുഷ്പംപോലെ രാജവെമ്പാല ചാക്കിൽ
അടിയന്തര നിയമസഭാ യോഗം വിളിക്കണം: ജോസ് കെ. മാണി
വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
സംസ്ഥാനത്ത് രണ്ടുദിവസം കനത്ത മഴയില്ല
മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി അവാർഡ് ജോൺ കച്ചിറമറ്റത്തിന്
കൂട്ടിൽ കുടുങ്ങിയത് 13 വയസുള്ള പെൺകടുവ
മുനമ്പം സമരസമിതി നേതാക്കള്‍ ജോസ് കെ. മാണിയുമായി കൂടിക്കാഴ്ച നടത്തി
6000 ലഹരി ഇടപാട്: എഡിസണ് സമ്പാദിച്ചത് കോടികള്‍ ; വാങ്ങിയവരെ തേടി എന്‍സിബി
പരാതിപ്പെട്ടപ്പോൾ 24,865 രൂപയുടെ വൈദ്യുതി ബിൽ 6712 ആയി
ജസ്റ്റീസ് കൃഷ്ണയ്യരുടെ ഇടപെടലുകള്‍ ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് മാതൃക: ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ്
വന്യജീവി -തെരുവ് നായ ഭീഷണി: നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ജോസ് കെ. മാണി
എരുവാട്ടി സ്വദേശിനി അയർലൻഡിൽ പീസ് കമ്മീഷണർ
പള്ളി വൃത്തിയാക്കുന്നതിനിടെ വീണു പരിക്കേറ്റ കൈക്കാരന് മരിച്ചു
ഓപ്പറേഷന് ഡി ഹണ്ട്: 113 പേർ അറസ്റ്റിൽ
ഹാബില്ഡിന് ലോക റിക്കാര്‍ഡ്
കേരള സർവകലാശാല വിവാദം ; ഇന്ന് അടിയന്തര സിന്‍ഡിക്കറ്റ് യോഗം
മോട്ടോർ വാഹനവകുപ്പിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ നീക്കം
‘കളര്‍ ഇന്ത്യ സീസണ് 4’ രജിസ്ട്രേഷൻ തുടരുന്നു
ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
മാലിന്യ സംസ്കരണ മാതൃക പഠിക്കാൻ കേരളം മധ്യപ്രദേശിലേക്ക്
ഈയാഴ്ച ഓണ്‍ലൈൻ മന്ത്രിസഭ; മുഖ്യമന്ത്രി യുഎസിലിരുന്നു നിയന്ത്രിക്കും
സ്വകാര്യബസ് സമരം 22 മുതൽ; എട്ടിനു സൂചനാപണിമുടക്ക്
നിപ്പ: യുവതിയുടെ നില ഗുരുതരം
ദേശീയ പണിമുടക്ക് ഒൻപതിന്
ഉപയോഗശൂന്യമായ ആ കെട്ടിടം പൊളിക്കണമായിരുന്നു: തോമസ് ഐസക്
രണ്ടാമതൊരാളെയും കൊന്നെന്ന് മുഹമ്മദലി ; മുഹമ്മദലിക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സഹോദരന്
മെഡിക്കല്‍ കോളജ് സംഭവം; മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും ഒഴിയാനാകില്ലെന്ന് സണ്ണി ജോസഫ്
വീണ വീഴാതിരിക്കാൻ ‘രക്ഷാപ്രവർത്തനത്തിന്’ ഡിവൈഎഫ്ഐ
കപ്പലും കപ്പിത്താനുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം
ചാവറയച്ചൻ നവോത്ഥാന നായകരിൽ പ്രഥമഗണനീയൻ: ഗോവ ഗവർണർ
സ്കൂൾ കലോത്സവം തൃശൂരിൽ
പന്നിക്കെണിയിൽനിന്നു ഷോക്കേറ്റ് വയോധികയ്ക്കു ഗുരുതരപരിക്ക്; മകൻ കസ്റ്റഡിയിൽ
കണ്ണൂരില്‍ ഗവര്‍ണര്‍ക്കു നേരേ കെഎസ്യു കരിങ്കൊടി
മുഖ്യമന്ത്രി പോകുംമുന്‍പ് വീണയുടെ രാജിവാങ്ങണമായിരുന്നു: ചെന്നിത്തല
അസ്ന വിവാഹിതയായി
പ്രചോദനം സുസ്മിതം
അഞ്ചു മാസത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റത് ഒന്നരലക്ഷത്തിലേറെ പേര്‍ക്ക്
സ്കൂൾ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍
സിപിഎം നേതാക്കൾക്കെതിരേ കലാപാഹ്വാനത്തിനു കേസെടുക്കണമെന്ന ഹർജി; വി.ഡി. സതീശനും കെ. സുധാകരനും സാക്ഷിമൊഴി നൽകാൻ എത്തും
സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം
സിപിഐ കണ്ണൂർ ജില്ലാ സമ്മേളനം; പാർട്ടി മന്ത്രിമാർക്കടക്കം വിമർശനം
കഴുത്തിന് കുത്തേറ്റ മധ്യവയസ്കൻ മരിച്ചു; ഒരാൾ അറസ്റ്റിൽ
കേരളത്തിൽ ആദ്യമായി സ്കിൻ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളജിൽ
കോട്ടയം മെഡി.കോളജിലെ തകർന്ന കെട്ടിടം 12 വർഷം മുന്‍പേ അൺഫിറ്റ്
ബിന്ദു ഇനി കണ്ണീരോര്‍മ
നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ 345 പേര്
കോഴിക്കോട്ട് മസ്തിഷ്ക മരണം സംഭവിച്ച യുവതിക്ക് നിപ്പ
മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്
കേരള സര്‍വകലാശാലാ രജിസ്ട്രാറുടെ സസ്പെൻഷന് സ്റ്റേ ഇല്ല
‘വാന്‍ഹായ് 503’അപകടം; കപ്പലില്‍ വീണ്ടും തീപിടിത്തം
വന്യജീവി ആക്രമണം: സംസ്ഥാനം നിയമനിർമാണത്തിന്
ഡാര്‍ക്ക്നെറ്റിൽ കൂടുതല്‍ മലയാളികള്‍
കാറിനു ഡ്രൈവറായില്ല; ജീവനക്കാരന് ജഡ്ജിയുടെ നിൽപുശിക്ഷ
മെഡിക്കല്‍ കോളജില്‍ പ്രതിഷേധക്കടലിരമ്പം
വീണയെ ന്യായീകരിച്ചും രാജി തള്ളിയും വാസവൻ
ജുഡീഷൽ അന്വേഷണം വേണം: സണ്ണിജോസഫ്
“സർക്കാർ സഹായിച്ചില്ലെങ്കിൽ ബിന്ദുവിന്റെ കുടുംബത്തെ ചേർത്തുനിർത്തും”; രൂക്ഷവിമർശനവുമായി വി.ഡി. സതീശൻ
വാര്‍ഡ് തുറക്കാന്‍ വൈകുന്നതില്‍ സിപിഎമ്മിനുള്ളിലും മുറുമുറുപ്പ്
“ഞാൻ കൊന്നു സാറേ...”; ആരെയെന്ന് അന്വേഷിച്ച് പോലീസ് ; 39 വര്‍ഷം മുന്‍പത്തെ കൊലപാതകം പുറത്ത്
തിരുവനന്തപുരം, കൊച്ചി മെട്രോ നഗരങ്ങളിൽ രണ്ടു ഡിസിപി തസ്തികകൂടി അനുവദിച്ചു
ബാങ്ക് ഉദ്യോഗസ്ഥന്റെ മൃതദേഹം കായലില്‍ കണ്ടെത്തി
ഗവർണറുടെ അധികാരങ്ങളും ചുമതലകളും: പാഠപുസ്തകത്തിന് അംഗീകാരം
ആശ സമരം: മറ്റു യൂണിയനുകളെക്കൂടി കക്ഷി ചേര്‍ക്കണമെന്ന് ഹൈക്കോടതി
ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രാര്‍ഥനകള്‍ അവകാശം: വി.സി. സെബാസ്റ്റ്യന്‍
സിസ്റ്റർ മേരി ബിജി കുറ്റേഴത്ത് പ്രൊവിന്‍ഷൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
നരഭോജിക്കടുവ കുടുങ്ങി
Kerala
2
ബിഹാർ വോട്ടർപട്ടിക: വിവാദം കൊഴുക്കുന്നു
National
3
ആഗോള സംഘടനകളിൽ വലിയൊരു ജനവിഭാഗത്തിനു പ്രാതിനിധ്യമില്ല: മോദി
International
4
വെളിച്ചെണ്ണവിലയ്ക്കു കടിഞ്ഞാൺ
Business
5
ആകാശദീപം ; ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കു ചരിത്രജയം
Sports
ADVERTISEMENT
LATEST NEWS
ഗാസ വെടിനിർത്തൽ; ട്രംപ് - നെതന്യാഹു കൂടിക്കാഴ്ച ഉടൻ
ഉപരാഷ്ട്രപതിയുടെ സന്ദർശനം; ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് നിയന്ത്രണം
ദലൈലാമയുടെ ജന്മദിനാഘോഷം നടത്തി
മദ്യപിച്ചെത്തി വഴക്കിട്ടു; ഭര്‍ത്താവിനെ ചപ്പാത്തിക്കോല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭാര്യ
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയെ വെറുതെവിട്ട് കോടതി
ADVERTISEMENT
ADVERTISEMENT