ഫാ. ഏ​ബ്ര​ഹാം അ​ട​പ്പൂ​ര്‍ എ​സ്‌​ജെ അ​ന്ത​രി​ച്ചു
ഫാ. ഏ​ബ്ര​ഹാം അ​ട​പ്പൂ​ര്‍  എ​സ്‌​ജെ അ​ന്ത​രി​ച്ചു
Sunday, December 4, 2022 12:54 AM IST
കോ​ഴി​ക്കോ​ട്: പ്ര​ശ​സ്ത ദാ​ര്‍​ശ​നി​ക​നും എ​ഴു​ത്തു​കാ​ര​നും ബ​ഹു​ഭാ​ഷാ പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ ഫാ. ​ഏ​ബ്ര​ഹാം അ​ട​പ്പൂ​ര്‍ എ​സ്‌​ജെ (96) അ​ന്ത​രി​ച്ചു.

വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് മ​ലാ​പ്പ​റ​മ്പ് ക്രൈ​സ്റ്റ് ഹാ​ളി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നി​നാ​യി​രു​ന്നു അ​ന്ത്യം. മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലു​മു​ത​ല്‍ ക്രൈ​സ്റ്റ് ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും. സം​സ്‌​കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ന് ​ക്രൈ​സ്റ്റ് ഹാ​ള്‍ സെ​മി​ത്തേ​രി​യി​ല്‍.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ആ​ര​ക്കു​ഴ​യി​ല്‍ അ​ട​പ്പൂ​ർ കു​ടും​ബ​ത്തി​ൽ 1926 ജ​നു​വ​രി എ​ട്ടി​നാ​ണു ജ​ന​നം. ജോ​ണ്‍ അ​ട​പ്പൂ​രും മ​റി​യാ​മ്മ ജോ​ണു​മാ​ണു മാ​താ​പി​താ​ക്ക​ൾ. സ​ഹോ​ദ​ര​ങ്ങ​ള്‍‌: എ.​ജെ. ജോ​സ​ഫ്, എ.​ജെ. ജോ​ര്‍​ജ്, ജോ​ണി ജോ​ണ്‍‌, സി​സ്റ്റ​ര്‍ സി​സി​ലി ജോ​ണ്‍‌, ഡോ. ​ഫ്രാ​ന്‍​സി​സ് ജോ​ണ്‍, ആ​ഗ്‌​ന​സ് ചി​റ്റി​ല​പ്പി​ള്ളി, തോ​മ​സ് ജോ​ണ്‍.


1944 ലാ​ണ് ഈ​ശോ​സ​ഭ​യി​ൽ ചേ​ര്‍​ന്ന​ത്. 1959ൽ ​വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു. റോ​മി​ലെ ഈ​ശോ​സ​ഭാ സു​പ്പീ​രി​യ​ർ ജ​ന​റ​ലി​ന്‍റെ കൂ​രി​യ​യി​ല്‍ റീ​ജ​ണ​ല്‍ സെ​ക്ര​ട്ട​റി​യാ​യും എ​റ​ണാ​കു​ളം ലൂ​മെ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ സു​പ്പീ​രി​യ​റാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

ഏ​ഴു വ​ര്‍​ഷ​ക്കാ​ലം ആം​ഗ്ലി​ക്ക​ന്‍-​ക​ത്തോ​ലി​ക്ക അ​ന്ത​ര്‍​ദേ​ശീ​യ ഡ​യ​ലോ​ഗ് ക​മ്മീ​ഷ​നി​ലെ അം​ഗ​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 22 പു​സ്ത​ക​ങ്ങ​ളു​ടെ ക​ര്‍​ത്താ​വാ​ണ്. നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ള്‍​ക്ക് അ​ർ​ഹ​നാ​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.