കേരളത്തിന് ഇനി വേണ്ടതു പ്രത്യാശ പകരുന്ന രാഷ്്ട്രീയം: ശശി തരൂര്‍ എംപി
കേരളത്തിന് ഇനി വേണ്ടതു പ്രത്യാശ പകരുന്ന രാഷ്്ട്രീയം: ശശി തരൂര്‍ എംപി
Monday, December 5, 2022 2:31 AM IST
ച​ങ്ങ​നാ​ശേ​രി: മാ​റു​ന്ന ലോ​ക​ത്ത് കേ​ര​ള​ത്തി​നു വേ​ണ്ട​ത് പ്ര​ത്യാ​ശ പ​ക​രു​ന്ന രാ​ഷ്‌ട്രീ​യ​മാ​ണെ​ന്ന് ഡോ.​ശ​ശി ത​രൂ​ര്‍ എം​പി. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത യു​വ​ദീ​പ്തി എ​സ്എം​വൈ​എം സു​വ​ര്‍ണ ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ഠി​പ്പും മി​ക​വും നൈ​പു​ണ്യ​വു​മു​ള്ള കേ​ര​ള​ത്തി​ലെ യു​വ​ജ​ന​ങ്ങ​ള്‍ക്ക് തൊ​ഴി​ല്‍ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം വ​ള​രു​ക​യാ​ണ്. പ​ഠ​ന​ത്തി​നും ജോ​ലി​ക്കു​മാ​യി ഇ​വ​ര്‍ കൂ​ട്ട​ത്തോ​ടെ വി​ദേ​ശ​ത്തേ​ക്കു പോ​കൂ​ന്നു. കേ​ര​ളം ഓ​ള്‍ഡ് ഓ​ജ് ഹോം ​എ​ന്നാ​ണ് പ​റ​യു​ന്ന​ത്.

വ്യാ​വ​സാ​യി​ക മേ​ഖ​ല​ക​ളു​മാ​യി ചേ​ര്‍ന്നു​പോ​കു​ന്ന വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ മാ​ത്ര​മേ കേ​ര​ള​ത്തി​ലെ ചെ​റു​പ്പ​ക്കാ​രു​ടെ തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​നാ​കു​ക​യു​ള്ളു​വെ​ന്നും ശ​ശി ത​രൂ​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഠ​ന​ത്തി​നും തൊ​ഴി​ലി​നു​മാ​യി യു​വ​ജ​ന​ങ്ങ​ള്‍ വി​ദേ​ശ​ത്തേ​ക്കു പോ​കു​ന്ന​തും കു​ടും​ബ​ങ്ങ​ളി​ല്‍ മ​ക്ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​തും വ​രും കാ​ല​ത്തെ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണെ​ന്നും മാ​തൃ​രാ​ജ്യ​ത്ത് തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ യു​വ​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്നും മാ​ര്‍ പെ​രു​ന്തോ​ട്ടം ഉ​ദ്‌​ബോ​ധി​പ്പി​ച്ചു.

സീ​റോ​ മ​ല​ബാ​ര്‍ സ​ഭാ മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി ഓ​ണ്‍ലൈ​നി​ല്‍ സ​ന്ദേ​ശം ന​ല്‍കി. സ​ഭ​യ്ക്കും സ​മൂ​ഹ​ത്തി​നും യു​വ​ദീ​പ്തി-​എ​സ്എം വൈ​എം അ​ര​നൂ​റ്റാ​ണ്ടാ​യി ന​ല്‍കു​ന്ന സേ​വ​നം മ​ഹ​ത്ത​ര​മാ​ണെ​ന്ന് മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി പ​റ​ഞ്ഞു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ര്‍ജ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ബി​ന്‍ ആ​ന​ക്ക​ല്ലു​ങ്ക​ല്‍ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ, അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍.​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​ക്ക​ല്‍, എ​സ്എംവൈഎം ഗ്ലോ​ബ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് ച​ക്കാ​ത്ര, അ​തി​രൂ​പ​താ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ.​ സോ​ണി പ​ള്ളി​ച്ചി​റ​യി​ല്‍, കെ​സി​വൈ​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷി​ജോമാ​ത്യു ഇ​ട​യാ​ടി, ലാ​ലി​ച്ച​ന്‍ മ​റ്റ​ത്തി​ല്‍, ടോം ​തോ​മ​സ്, ജെ​യ്‌​നെ​റ്റ് മാ​ത്യു, റ്റെ​ബി​ന്‍ ആ​ന്‍റ​ണി, അ​ല​ന്‍ ടോ​മി, രേ​ഷ്മ േവ​സ്യ, മ​രി​യ റോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​മ്മേ​ള​ന​ത്തി​നു മു​മ്പ് ശ​ശി ത​രൂ​ര്‍ ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച് ബി​ഷ​പ്‌​സ് ഹൗ​സി​ലെ​ത്തി ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ എ​ന്നി​വ​രെ സ​ന്ദ​ര്‍ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.