നി​യ​മ​സ​ഭ ചെ​യ​ർ​പാ​ന​ലി​ൽ സ്ത്രീ​ക​ൾ മാ​ത്രം
നി​യ​മ​സ​ഭ ചെ​യ​ർ​പാ​ന​ലി​ൽ  സ്ത്രീ​ക​ൾ മാ​ത്രം
Tuesday, December 6, 2022 1:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ചെ​​​യ​​​ർ​​​മാ​​​ന്മാ​​​രു​​​ടെ പാ​​​ന​​​ലി​​​ൽ ഇ​​​ക്കു​​​റി എ​​​ല്ലാ​​​വ​​​രും സ്ത്രീ​​​ക​​​ൾ. സ്പീ​​​ക്ക​​​റാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽത്തന്നെ എ.​​​എ​​​ൻ. ഷം​​​സീ​​​റി​​​ന്‍റെ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ തീ​​​രു​​​മാ​​​നം.

സ്പീ​​​ക്ക​​​ർ, ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ എ​​​ന്നി​​​വ​​​ർ സ​​​ഭ​​​യി​​​ൽ ഇ​​​ല്ലാ​​​ത്ത സ​​​മ​​​യം സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​യ​​​ന്ത്രി​​​ക്കാനാ​​​യാ​​​ണ് ഓ​​​രോ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും ചെ​​​യ​​​ർ​​​മാ​​​ന്മാ​​​രു​​​ടെ പാ​​​ന​​​ലി​​​നെ നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത്. ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്തുനി​​​ന്നു​​​ള്ള യു. ​​​പ്ര​​​തി​​​ഭ, സി.​​​കെ. ആ​​ശ​, പ്ര​​​തി​​​പ​​​ക്ഷ​​​ത്തുനി​​​ന്നു​​​ള്ള കെ.​​​കെ. ര​​​മ എ​​​ന്നി​​​വ​​​രാ​​​ണ് പാ​​​ന​​​ൽ അം​​​ഗ​​​ങ്ങ​​​ൾ. കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ്ത്രീ​​​ക​​​ൾ മാ​​​ത്ര​​​മു​​​ള്ള പാ​​​ന​​​ൽ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​ത്.


ഒ​​​ന്നാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ മു​​​ത​​​ൽ സ​​​ഭ​​​യു​​​ടെ ന​​​ട​​​പ്പുസ​​​മ്മേ​​​ള​​​നം വ​​​രെ ആ​​​കെ 515 അം​​​ഗ​​​ങ്ങ​​​ൾ പാ​​​ന​​​ലി​​​ൽ വ​​​ന്ന​​​തി​​​ൽ 32 വ​​​നി​​​ത​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​ണ് അ​​​വ​​​സ​​​രം ല​​​ഭ്യ​​​മാ​​​യി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.