മകന്‍റെ രാജിയെക്കുറിച്ചു പ്രതികരിക്കാതെ എ.കെ. ആന്‍റണി
മകന്‍റെ രാജിയെക്കുറിച്ചു  പ്രതികരിക്കാതെ എ.കെ. ആന്‍റണി
Thursday, January 26, 2023 12:44 AM IST
ചേ​ര്‍ത്ത​ല: മ​ക​ന്‍ അ​നി​ല്‍ കെ. ​ആ​ന്‍റ​ണി​യെ ചു​റ്റിപ്പ​റ്റി ഉ​യ​ര്‍ന്ന രാ​ഷ്‌ട്രീ​യ​വി​വാ​ദ​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ക്കാ​തെ മു​തി​ര്‍ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി.

ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി വി​ഷ​യ​ത്തി​ല്‍ പാ​ര്‍ട്ടി​യു​ടെ നി​ല​പാ​ടി​നെ​തി​രേ പ്ര​തി​ക​രി​ച്ച അ​നി​ല്‍ കെ. ​ആ​ന്‍റ​ണി​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ നി​ര​വ​ധി കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ദേ​ശീ​യ​ത​ല​ത്തി​ല്‍വ​രെ ഇ​തു ച​ര്‍ച്ച​യാ​കു​ക​യും തു​ട​ര്‍ന്ന് അ​നി​ല്‍ കെ. ​ആ​ന്‍റ​ണി ക​ഴി​ഞ്ഞ​ദി​വ​സം കോ​ൺ​ഗ്ര​സ് ഐ​ടി സെ​ല്‍ ക​ണ്‍വീ​ന​ര്‍ സ്ഥാ​ന​ത്തു​നി​ന്നു രാ​ജി​വ​യ്ക്കു​ക​യുമാ​യി​രു​ന്നു.


സ​ഹോ​ദ​ര​ന്‍ എ.​കെ. ജോ​ണി​ന്‍റെ മ​ക​ന്‍ ജോ​സ​ഫ് കു​ര്യ​ന്‍ ജോ​ണി​ന്‍റെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ചേ​ര്‍ത്ത​ല​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​ക​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളു​മാ​യി മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ര്‍ എ.​കെ. ആ​ന്‍റ​ണി​യെ സ​മീ​പി​ച്ച​ത്.

ഭാ​ര്യ എ​ലി​സ​ബ​ത്തി​നൊ​പ്പ​മെ​ത്തി​യ അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ള്‍ക്കി​ല്ലെ​ന്നും മ​ക​ന്‍റെ കാ​ര്യ​ത്തെ​ക്കു​റി​ച്ച് ഒ​ന്നും പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.