സ​​​ർ​​​വ​​​ക​​​ക്ഷിയോ​​​ഗം വി​​​ളി​​​ക്കും: മന്ത്രി ശശീന്ദ്രൻ
സ​​​ർ​​​വ​​​ക​​​ക്ഷിയോ​​​ഗം വി​​​ളി​​​ക്കും: മന്ത്രി ശശീന്ദ്രൻ
Thursday, January 26, 2023 1:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫോ​​​റ​​​സ്റ്റ് വാ​​​ച്ച​​​ർ ശ​​​ക്തി​​​വേ​​​ൽ കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ സം​​​ഭ​​​വ​​​ത്തി​​​ൽ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി 15 ല​​​ക്ഷം രൂ​​​പ ന​​​ൽ​​​കും. ഇ​​​തി​​​ൽ അ​​​ഞ്ചു ല​​​ക്ഷം ഇ​​​ന്നു​​​ത​​​ന്നെ ന​​​ൽ​​​കു​​​മെ​​​ന്നു മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ അ​​​റി​​​യി​​​ച്ചു.

അ​​​ഞ്ച് ല​​​ക്ഷം അ​​​വ​​​കാ​​​ശ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കു​​​ന്ന മു​​​റ​​​യ്ക്കും അ​​​ഞ്ച് ല​​​ക്ഷം വ​​​നം വ​​​കു​​​പ്പ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സി​​​ൽ നി​​​ന്നും ന​​​ൽ​​​കും.


ഇ​​​ടു​​​ക്കി​​​യി​​​ലെ കാ​​​ട്ടാ​​​ന ശ​​​ല്യം ഉ​​​ൾ​​​പ്പെ​​​ടെ മ​​​നു​​​ഷ്യ-​​​വ​​​ന്യ​​​ജീ​​​വി സം​​​ഘ​​​ർ​​​ഷം ല​​​ഘൂ​​​ക​​​രി​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ വി​​​ശ​​​ദ​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​ന് ജി​​​ല്ല​​​യി​​​ലെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, വി​​​വി​​​ധ രാ​​​ഷ്‌ട്രീയ ക​​​ക്ഷി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ യോ​​​ഗം ഉ​​​ട​​​ൻ വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി ശ​​​ശീ​​​ന്ദ്ര​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.