ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മാനഭംഗപ്പെടുത്തി; പ്ര​തി അ​റ​സ്റ്റി​ൽ
ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മാനഭംഗപ്പെടുത്തി; പ്ര​തി അ​റ​സ്റ്റി​ൽ
Saturday, January 28, 2023 1:09 AM IST
ചാ​​രും​​മൂ​​ട് : ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രി​​യാ​​യ യു​​വ​​തി​​യെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി ക്രൂ​​ര​​മാ​​യി ബ​​ലാ​​ത്സം​​ഗം ചെ​​യ്ത സം​​ഭ​​വ​​ത്തി​​ൽ പ്ര​​തി അ​​റ​​സ്റ്റി​​ൽ. നൂ​​റ​​നാ​​ട് സ്വ​​ദേ​​ശി പ്ര​​ണ​​വ് (27) ആ​​ണ് പി​​ടി​​യി​​ലാ​​യ​​ത്.

ക​​ഴി​​ഞ്ഞ 24ന് ​വൈ​​കു​​ന്നേ​​രം 06.30ഓ​​ടെ​​യാ​​ണ് കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം. പ്ര​​തി​​യു​​ടെ വീ​​ടി​​നു സ​​മീ​​പ​​ത്തു​​ള്ള റോ​​ഡി​​ലൂ​​ടെ സ​​ന്ധ്യാ​​നേ​​ര​​ത്ത് വീ​​ട്ടി​​ലേ​​ക്കു ന​​ട​​ന്നു പോ​​വു​​ക​​യാ​​യി​​രു​​ന്ന ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രി​​യാ​​യ യു​​വ​​തി​​യെ ല​​ഹ​​രി മ​​രു​​ന്നി​​ന് അ​​ടി​​മ​​യാ​​യ പ്ര​​തി ത​​ട​​ഞ്ഞു​​നി​​ർ​​ത്തി.

എ​​തി​​ർ​​പ്പ് പ്ര​​ക​​ടി​​പ്പി​​ച്ച യു​​വ​​തി​​യെ ബ​​ലാ​​ത്കാ​​ര​​മാ​​യി വാ​​പൊ​​ത്തി പി​​ടി​​ച്ചു സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു കൊ​ണ്ടു​പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. റോ​​ഡി​​ലെ പി​​ടി​​വ​​ലി​​ക്കി​​ട​​യി​​ൽ യു​​വ​​തി​​യു​​ടെ കൈ​​വ​​ശ​​മു​​ണ്ടാ​​യി​​രു​​ന്ന മൊ​​ബൈ​​ൽ ഫോ​​ണും പാ​​ത്ര​​ങ്ങ​​ളും റോ​​ഡി​​ൽ വീ​​ണി​രു​ന്നു.


അ​​തു​​വ​​ഴി വ​​ന്ന ര​​ണ്ടു സ്ത്രീ​​ക​​ൾ ഇ​​തു ക​​ണ്ടു താ​​ഴെ കി​​ട​​ന്ന മൊ​​ബൈ​​ൽ ഫോ​​ണി​​ൽ യു​​വ​​തി​​യു​​ടെ ബ​​ന്ധു​​ക്ക​​ളെ വി​​വ​​ര​​മ​​റി​​യി​ച്ചു. തു​​ട​​ർ​​ന്ന് ന​​ട​​ത്തി​​യ തെ​ര​​ച്ചി​​ലി​​നൊ​​ടു​​വി​​ലാ​​ണ് പീ​​ഡ​​ന​​മേ​​റ്റ് അ​​വ​​ശ​​യാ​​യ യു​​വ​​തി​​യെ പ്ര​​തി​​യു​​ടെ വീ​​ട്ടി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. ശ​​രീ​​ര​​മാ​​സ​​ക​​ലം മു​​റി​​വു​​ക​​ൾ ഏ​​റ്റ അ​​വ​​ശ​​യാ​​യ യു​​വ​​തി​​യെ മാ​​വേ​​ലി​​ക്ക​​ര താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.