മെഡിക്കല്‍ടൂറിസം പദ്ധതിയുമായി മാര്‍ സ്ലീവാ മെഡിസിറ്റി
മെഡിക്കല്‍ടൂറിസം പദ്ധതിയുമായി മാര്‍ സ്ലീവാ മെഡിസിറ്റി
Sunday, January 29, 2023 12:39 AM IST
പാ​​ലാ: ബ്രി​​ട്ടീ​​ഷ് പൗ​​ര​​ന്മാ​​ര്‍​ക്കു കേ​​ര​​ള​​ത്തി​​ല്‍ മി​​ക​​ച്ച ചി​​കി​​ത്സ ല​​ഭ്യ​​മാ​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ പാ​​ലാ മാ​​ര്‍ സ്ലീ​​വാ മെ​​ഡി​​സി​​റ്റി യു​കെ ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ആ​​ഷി​​ന്‍ സി​​റ്റി​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ചു മെ​​ഡി​​ക്ക​​ല്‍ ടൂ​​റി​​സം പ​​ദ്ധ​​തി​​ക്കു തു​​ട​​ക്കം കു​​റി​​ച്ചു. ഇ​​രു​​പ​​തി​​ല​​ധി​​കം ബ്രി​​ട്ടീ​​ഷ് പൗ​​ര​​ന്മാ​​രാ​​ണ് ആ​​ഷി​​ന്‍ സി​​റ്റി ടൂ​​ര്‍​സി​ന്‍റെ ഭാ​​ഗ​​മാ​​യി മെ​​ഡി​​സി​​റ്റി​​യി​​ല്‍ എ​​ത്തി​​യ​​ത്.

യു​കെ​യി​​ല്‍ ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് പ​​രി​​ധി​​യി​​ല്‍ അ​​ല്ലെ​​ങ്കി​​ല്‍ സ​​ര്‍​ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ ചി​​കി​​ത്സ ല​​ഭ്യ​​മാ​​കാ​​നു​ള്ള കാ​​ല​​താ​​മ​​സ​​വും ശ​​സ്ത്ര​​ക്രി​​യ​​ക​​ള്‍​ക്കും മ​​റ്റും മാ​​സ​​ങ്ങ​​ളോ​​ളം കാ​​ത്തി​​രി​​ക്കേ​​ണ്ടി വ​​രു​​ന്ന​​തും ബ്രി​​ട്ടീ​​ഷ് പൗ​​ര​​ന്മാ​​ര്‍ നേ​​രി​​ടു​​ന്ന പ്ര​​ശ്‌​​ന​​ങ്ങ​​ളാ​​ണ്. അ​​തി​​നൊ​​പ്പം ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് പ​​രി​​ര​​ക്ഷ​​യ്ക്കു പു​​റ​​ത്തു ചി​​കി​​ത്സ കി​ട്ടു​ന്ന​തു വ​​ള​​രെ ചെ​​ല​​വേ​​റി​​യ​​താ​യ​തി​നാ​ലും അ​​ത്യാ​​വ​​ശ്യ ഘ​​ട്ട​​ങ്ങ​​ളി​​ല്‍ ഇ​​ന്ത്യ​​യി​​ല്‍ വ​​ന്നു ചി​​കി​​ത്സ തേ​​ടു​​ന്ന​​ത് ഇ​​പ്പോ​​ള്‍ സാ​​ധാ​​ര​​ണ​​മാ​​ണ്.


പാ​​ലാ മാ​​ര്‍ സ്ലീ​​വാ മെ​​ഡി​​സി​​റ്റി​​യി​​ല്‍ ചി​​കി​​ത്സ തേ​​ടി എ​​ത്തു​​ന്ന​​വ​​ര്‍​ക്കും കൂ​​ടെ​യു​​ള്ള​​വ​​ര്‍​ക്കും ചി​​കി​​ത്സ​യ്ക്കു ശേ​​ഷം വി​​നോ​​ദ​​ത്തി​​നാ​​യി ഹി​​ല്‍ സ്റ്റേ​​ഷ​​നു​​ക​​ളും കാ​​യ​​ലു​​ക​​ളും മ​​റ്റു ടൂ​​റി​​സം കേ​​ന്ദ്ര​​ങ്ങ​​ളും അ​​ടു​​ത്തു​​ള്ള​​തി​​ന്‍റെ ഭൂ​​മി​​ശാ​​സ്ത്ര​​പ​​ര​​മാ​​യ നേ​​ട്ട​​വും അ​​നു​​യോ​​ജ്യ​​മാ​​യ കാ​​ലാ​​വ​​സ്ഥ​​യും മെ​​ഡി​​ക്ക​​ല്‍ ടൂ​​റി​​സം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​ൻ അ​​നു​​യോ​​ജ്യ​​മാ​​ണെ​ന്നു മാ​​ര്‍ സ്ലീ​​വാ മെ​​ഡി​​സി​​റ്റി മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ മോ​​ണ്‍ ജോ​​സ​​ഫ് ക​​ണി​​യോ​​ടി​​ക്ക​​ല്‍ പ​​റ​​ഞ്ഞു.

വി​​ദേ​​ശ ഇ​​ന്‍​ഷ്വ​​റ​​ന്‍​സ് ക​​മ്പ​​നി​​ക​​ളു​​മാ​​യു​​ള്ള സ​​ഹ​​ക​​ര​​ണ​​വും ഒ​​പ്പം​ത​​ന്നെ മി​​ക​​ച്ച ടൂ​​റി​​സം സാ​​ധ്യ​​ത​​ക​​ളും ഈ ​​മേ​​ഖ​​ല​​യി​​ല്‍ മെ​​ഡി​​ക്ക​​ല്‍ ടൂ​​റി​​സം വ​​ള​​ര്‍​ത്തി​​യെ​​ടു​​ക്കാ​​ന്‍ സ​​ഹാ​​യ​​കര​​മാ​​ണെ​​ന്ന് ആ​​ഷി​​ന്‍ സി​​റ്റി ടൂ​​ര്‍​സ് ഡ​​യ​​റ​​ക്ട​​ര്‍ ജി​​ജോ മാ​​ധ​​വ​​പ്പ​​ള്ളി​​ല്‍ പ​​റ​​ഞ്ഞു.

അ​​തി​​നൊ​​പ്പം​ത​​ന്നെ പു​​ണ്യ സ്ഥ​​ല​​ങ്ങ​​ളു​​ള്ള​​ത് പി​​ല്‍​ഗ്രിം ടൂ​​റി​​സ​​ത്തി​​നും ഏ​റെ സാ​ധ്യ​ത തു​റ​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.