വ​ണ്ടി​യി​ൽ തു​പ്പി​യ അ​ഞ്ചു​വ​യ​സു​കാ​ര​ന്‍റെ വ​സ്ത്ര​മ​ഴി​പ്പി​ച്ച് തു​ട​പ്പി​ച്ചു; ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു
Sunday, January 29, 2023 12:39 AM IST
കോ​​​ഴി​​​ക്കോ​​​ട്: ചോ​​​മ്പാ​​​ല കു​​​ഞ്ഞി​​​പ്പ​​​ള്ളി​​​യി​​​ല്‍ അ‍​ഞ്ചു വ​​​യ​​​സു​​​ള്ള കു​​​ട്ടി​​​യോ​​​ട് ഓ​​​ട്ടോ ഡ്രൈ​​​വ​​​റു​​​ടെ ക്രൂ​​​ര​​​ത. ഓ​​​ട്ടോ​​​യി​​​ല്‍ തു​​​പ്പി​​​യ കു​​​ട്ടി​​​യു​​​ടെ വ​​​സ്ത്രം അ​​​ഴി​​​പ്പി​​​ച്ച് തു​​​ട​​​പ്പി​​​ച്ചു. ദൃ​​​ശ്യ​​​ങ്ങ​​​ള്‍ സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ച​​​രി​​​ച്ച​​​തോ​​​ടെ ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍ കേ​​​സെ​​​ടു​​​ത്തു.​​​

ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണ് സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യ​​​ത്. സ്കൂ​​​ളി​​​ലേ​​​ക്ക് കു​​​ട്ടി​​​ക​​​ളെ കൊ​​​ണ്ടു​​പോ​​​കു​​​ന്ന ഓ​​​ട്ടോ​​​യി​​​ലെ ഡ്രൈ​​​വ​​​ര്‍ കോ​​​റോ​​​ത്ത് റോ​​​ഡ് സ്വ​​​ദേ​​​ശി വി​​​ചി​​​ത്ര​​​നാ​​​ണ് കു​​​ട്ടി​​​യോ​​​ട് ക്രൂ​​​ര​​​ത കാ​​​ട്ടി​​​യ​​​ത്. അ​​​ഞ്ചു​​​വ​​​യ​​​സു​​​കാ​​​ര​​​ന്‍ ഓ​​​ട്ടോ​​​യി​​​ല്‍ തു​​​പ്പി​​​യ​​​പ്പോ​​​ള്‍ കു​​​ട്ടി​​​യു​​​ടെ വ​​​സ്ത്രം അ​​​ഴി​​​പ്പി​​​ച്ച് തു​​​ട​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​റ്റ് കു​​​ട്ടി​​​ക​​​ളു​​​ടെ മു​​​ന്നി​​​ല്‍വ​​ച്ചായി​രു​ന്നു ഇ​ത്.


ചോ​​​ദ്യം ചെ​​​യ്ത കു​​​ട്ടി​​​യു​​​ടെ അ​​മ്മ​​യോ​​​ട് ഇ​​​യാ​​​ള്‍ ത​​​ട്ടി​​​ക്ക​​​യ​​​റു​​​ക​​​യും ചെ​​​യ്തു. പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കാ​​​നു​​​ള്ള ആ​​​ലോ​​​ച​​​ന​​​യി​​​ലാ​​​ണ് കു​​​ട്ടി​​​യു​​​ടെ വീ​​​ട്ടു​​​കാ​​​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.