ജോഷ്വാ മാർ ഇഗ്നാത്തിയോസ് കരുണയുടെ മനുഷ്യൻ: ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്
ജോഷ്വാ മാർ ഇഗ്നാത്തിയോസ് കരുണയുടെ  മനുഷ്യൻ: ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്
Sunday, January 29, 2023 1:39 AM IST
മാ​വേ​ലി​ക്ക​ര: പ​തി​ത​ർ​ക്കും ആ​ലം​ബ​ഹീ​ന​ർ​ക്കും ദൈ​വ​ത്തി​ന്‍റെ ക​രു​ണ ല​ഭ്യ​മാ​ക്കാ​ൻ ജീ​വി​തം മാ​റ്റി​വ​ച്ച ഇ​ട​യ​ശ്രേ​ഷ്ഠ​നാ​ണ് മാ​വേ​ലി​ക്ക​ര ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് എ​ന്ന് മും​ബൈ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്.

മാ​വേ​ലി​ക്ക​ര പു​ന്ന​മൂ​ട് സെ​ന്‍റ് മേ​രീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മൊ​ത്രാ​ഭി​ഷേ​ക ര​ജ​തജൂ​ബി​ലി ആ​ഘോ​ഷ​വും നാ​മ​ഹേ​തു​ക തി​രു​നാ​ൾ ആ​ഘോ​ഷ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ർ​ദ്ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മിസ് കാ​തോ​ലി​ക്കാ ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ൾ പു​ത്ത​ൻ​വീ​ട്ടി​ൽ യൂ​ഹാ​നോ​ൻ റ​മ്പാ​ൻ, എം.​എ​സ്. അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ, ബ​ഥ​നി സ​ന്യാ​സി​നീ സ​മൂ​ഹം അ​ധ്യ​ക്ഷ മ​ദ​ർ ഡോ. ​ആ​ർ​ദ്ര എ​സ്ഐ​സി, അ​ഡ്വ. ജോ​ൺ​സ​ൺ ഏ​ബ്ര​ഹാം, സ​ജി പാ​യി​ക്കാ​ട്ടേ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ജ​ത​ജൂ​ബി​ലി ഭ​വ​നനി​ർ​മാ​ണ പ​ദ്ധ​തി, ചി​കി​ത്സാസ​ഹാ​യം, അ​ന്ന​ദാ​നപ​ദ്ധ​തി, വി​വാ​ഹ സ​ഹാ​യ പ​ദ്ധ​തി എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം മാ​ർ ക്ലീ​മി​സ് ബാ​വ നി​ർ​വ​ഹി​ച്ചു.

ആ​ർ​ച്ച്ബി​ഷ്പ് തോ​മ​സ് മാ​ർ കൂ​റി​ലോ​സ്, ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, ബി​ഷ​പ് ജോ​സ​ഫ് മാ​ർ തോ​മ​സ്, ബി​ഷ​പ് സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ്, ബി​ഷ​പ് വി​ൻ​സെ​ന്‍റ് മാ​ർ പൗ​ലോ​സ്‌, ബി​ഷ​പ് യൂ​ഹാ​നോ​ൻ മാ​ർ തി​യോ​ഡോ​സി​യൂ​സ്, ബി​ഷ​പ് ഗീ​വ​ർ​ഗീ​സ് മാ​ർ മ​ക്കാ​റി​യോ​സ്, ബി​ഷ​പ് തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ്, ബി​ഷ​പ് മാ​ത്യൂ​സ് മാ​ർ പോ​ളി​ക്കാ​ർ​പോ​സ്, ബി​ഷ​പ് ആ​ന്‍റ​ണി മാ​ർ സി​ൽ​വാ​നോ​സ്, ബി​ഷ​പ് യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം, ബി​ഷ​പ് ഡോ. ​സ്റ്റാ​ൻ​ലി റോ​മ​ൻ, ബി​ഷ​പ് ഡോ. ​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ, ബി​ഷ​പ് റ​വ. സാ​ബു കോ​ശി മ​ല​യി​ൽ, ബി​ഷ​പ് ഏ​ബ്ര​ഹാം മാ​ർ എ​പ്പി​ഫാ​നി​യോ​സ്, ബി​ഷ​പ് തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ്, മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, കൊ​ടി​ക്കുന്നി​ൽ സു​രേ​ഷ് എം​പി, പി.​ജെ. കു​ര്യ​ൻ, എം. ​മു​ര​ളി, ഡോ. ​മ​ത്താ​യി ക​ട​വി​ൽ ഒ​ഐ​സി, ഡോ. ​മാ​ത്യു ജേ​ക്ക​ബ് തി​രു​വാ​ലി​ൽ, കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൾ​ഡ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.ടി. വ​ർ​ഗീ​സ്, മ​ജീ​ഷ്യ​ൻ സമ്രാ​ജ് , സ്വാ​ത​ന്ത്ര്യസ​മ​ര സേ​നാ​നി ഗം​ഗാ​ധ​ര പ​ണി​ക്ക​ർ, മ​ദ​ർ ലി​ഡി​യ ഡി ​എം, മ​ദ​ർ സാ​ന്ദ്ര എ​സ്ഐ​സി, മ​ദ​ർ അ​ഞ്ജ​ലി, മ​ദ​ർ കാ​രു​ണ്യ, മ​ദ​ർ അ​നി​ല ക്ര​സ്റ്റി ദ​ർ ത​മിം, മ​ദ​ർ ക്രി​സ്റ്റി അ​ര​യ്‌​ക്കാ​ത്തോ​ട്ടം, മ​ദ​ർ അ​ന്ന​മ്മ, ബ്ര​ദ​ർ ഡൊ​മി​നി​ക് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.