പ്ര​തി​പ​ക്ഷ നേ​താ​വി​ന് പു​തി​യ കാ​ർ അ​നു​വ​ദി​ച്ചു
പ്ര​തി​പ​ക്ഷ നേ​താ​വി​ന് പു​തി​യ കാ​ർ അ​നു​വ​ദി​ച്ചു
Monday, January 30, 2023 3:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന് പു​​​തി​​​യ ഇ​​​ന്നോ​​​വ ക്രി​​​സ്റ്റ കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ചു. ടൂ​​​റി​​​സം വ​​​കു​​​പ്പ് പു​​​തു​​​താ​​​യി വാ​​​ങ്ങി​​​യ എ​​​ട്ടു കാ​​​റു​​​ക​​​ളി​​​ലൊ​​​ന്നാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന് അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണ് വെ​​​ള്ള നി​​​റ​​​ത്തി​​​ലു​​​ള്ള കാ​​​ർ ടൂ​​​റി​​​സം വ​​​കു​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

അ​​​തേ​​​സ​​​മ​​​യം, പു​​​തി​​​യ വാ​​​ഹ​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നി​​​ല്ലെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു. 2016ൽ ​​​ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച കാ​​​റാ​​​ണ് പി​​​ന്നീ​​​ട് വി.​​​ഡി. സ​​​തീ​​​ശ​​​ന് അ​​​നു​​​വ​​​ദി​​​ച്ച​​​ത്. 3.5 ല​​​ക്ഷം കി​​​ലോ​​​മീ​​​റ്റ​​​ർ ഓ​​​ടി​​​യ വാ​​​ഹ​​​നം അ​​​ടു​​​ത്തി​​​ടെ ത​​​ക​​​രാ​​​റി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​തേ തു​​​ട​​​ർ​​​ന്നാ​​​ണു പു​​​തി​​​യ വാ​​​ഹ​​​നം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.