മുഴുവൻ കെഎസ്ആർടിസി ബസുകളും നിരത്തിലിറക്കും
Tuesday, January 31, 2023 12:46 AM IST
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ മുഴുവൻ ബസുകളും നാളെ മുതൽ സർവീസ് നടത്തണമെന്നു നിർദേശം. പല യൂണിറ്റുകളിലും ബസ് ഓടിക്കാതെ നിർത്തിയിട്ടിരിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് നടപടി. നാളെ മുതൽ എല്ലാ ബസുകളും സർവീസിന് ഇറക്കണമെന്നു ഓപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സോണൽ മേധാവികൾക്കു നിർദേശം നൽകി. ജീവനക്കാരില്ലെങ്കിൽ ബദൽ ജീവനക്കാരെ നിയോഗിക്കണമെന്ന് ഉത്തരവിൽ പറയുന്നു. കോവിഡിനു മുൻപ് പ്രതിദിനം ശരാശരി 5700 സർവീസുകളാണ് നടത്തിയിരുന്നത്. നിലവിൽ 4200-4300 സർവീസുകൾ മാത്രമാണ് നടത്തുന്നത്.