തീ​​ര​​മേ​​ഖ​​ല​​യി​​ലെ ടൂ​​റി​​സം വി​​ക​​സ​​ന​​ത്തി​​നു പ്ര​​ത്യേ​​ക പ​​ദ്ധ​​തി: മ​​ന്ത്രി റി​​യാ​​സ്
തീ​​ര​​മേ​​ഖ​​ല​​യി​​ലെ  ടൂ​​റി​​സം  വി​​ക​​സ​​ന​​ത്തി​​നു പ്ര​​ത്യേ​​ക പ​​ദ്ധ​​തി:  മ​​ന്ത്രി റി​​യാ​​സ്
Wednesday, February 1, 2023 12:42 AM IST
കൊ​​​​​ച്ചി: തീ​​​​​ര​​​​​ദേ​​​​​ശ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ ടൂ​​​​​റി​​​​​സം ​​​വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​നു പ്ര​​​​​ത്യേ​​​​​ക പ​​​​​ദ്ധ​​​​​തി ത​​​​​യാ​​​​​റാ​​​​​ക്കു​​​​​മെ​​​​​ന്നു മ​​​​​ന്ത്രി മു​​​​​ഹ​​​​​മ്മ​​​​​ദ് റി​​​​​യാ​​​​​സ്. ഒ​​​​​ഴി​​​​​ഞ്ഞു​​​കി​​​​​ട​​​​​ക്കു​​​​​ന്ന പൊ​​​​​തു​​​​വി​​​​​ട​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ത്തി ടൂ​​​​​റി​​​​​സം കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളാ​​​​​ക്കി മാ​​​​​റ്റും. മേ​​​​ല്പാ​​​​ല​​​​​ങ്ങ​​​​​ൾ​​​​​ക്കു താ​​​​​ഴെ​​​​​യു​​​​​ള്ള സ്ഥ​​​​​ല​​​​​ങ്ങ​​​​​ൾ, കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ പാ​​​​​ർ​​​​​ക്ക് എ​​​​​ന്നി​​​​​വ​​​​​യി​​​​​ലെ ടൂ​​​​​റി​​​​​സം​​​ സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ളെ എ​​​​​ല്ലാ നി​​​​​ല​​​​​യി​​​​​ലും പ്ര​​​​​യോ​​​​​ജ​​​​​ന​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​മെ​​​​​ന്നും മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.

കൊ​​​​​ച്ചി​​​​​യി​​​​​ൽ ചെ​​​​​റു​​​​​കി​​​​​ട ക്വാ​​​​​റി ആ​​​​​ൻ​​​​​ഡ് ക്ര​​​​​ഷ​​​​​ർ അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ സം​​​​​സ്ഥാ​​​​​ന സ​​​​​മ്മേ​​​​​ള​​​​​നം ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്ത​​​​​ശേ​​​​​ഷം മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളോ​​​​​ടു സം​​​​​സാ​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം. വി​​​​​ക​​​​​സ​​​​​ന​​​​​വും പ​​​​​രി​​​​​സ്ഥി​​​​​തി​​​​​യും യോ​​​​​ജി​​​​​ച്ചു പോ​​​​​ക​​​​​ണ​​​​​മെ​​​​​ന്നും ഇ​​​​​രു​​​​വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലും സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നു തീ​​​​​വ്ര​​​​നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളി​​​​​ല്ലെ​​​​​ന്നും മ​​​​​ന്ത്രി ഉ​​​​​ദ്ഘാ​​​​​ട​​​​​നപ്ര​​​​​സം​​​​​ഗ​​​​​ത്തി​​​​​ൽ പ​​​​​റ​​​​​ഞ്ഞു. പ്ര​​​​​കൃ​​​​​തി​​​വി​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളു​​​​​ടെ നീ​​​​​തി​​​​​യു​​​​​ക്ത​​​​​മാ​​​​​യ ഉ​​​​​പ​​​​​ഭോ​​​​​ഗം ഉ​​​​​റ​​​​​പ്പു​​​വ​​​​​രു​​​​​ത്തും. കേ​​​​​ര​​​​​ള​​​​​ത്തെ ഡി​​​​​സൈ​​​​​ൻ ഹ​​​​​ബാ​​​​​ക്കി മാ​​​​​റ്റു​​​​​മെ​​​​​ന്നും മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു. അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ സം​​​​​സ്ഥാ​​​​​ന ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി എം.​​​​​കെ ബാ​​​​​ബു അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.