മരംമുറി കേസ്: വിവാദ നായകനായ മുൻ റേഞ്ച് ഓഫീസറെ തിരിച്ചെടുത്തു
മരംമുറി കേസ്: വിവാദ നായകനായ  മുൻ റേഞ്ച് ഓഫീസറെ തിരിച്ചെടുത്തു
Wednesday, February 1, 2023 12:43 AM IST
തൊ​ടു​പു​ഴ: മ​രം​മു​റി വി​വാ​ദ​ത്തെ​ത്തു​ട​ർ​ന്ന് സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്ന അ​ടി​മാ​ലി മു​ൻ റേ​ഞ്ച് ഓ​ഫീ​സ​ർ ജോ​ജി ജോ​ണി​നെ തി​രി​ച്ചെ​ടു​ത്തു സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പു​ന​ലൂ​ർ ഡി​വി​ഷ​നി​ൽ വ​ർ​ക്കിം​ഗ് പ്ലാ​ൻ റേ​ഞ്ചി​ൽ നി​യ​മി​ച്ച് അ​ഡീ​ഷ​ണ​ൽ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍സ​ർ​വേ​റ്റ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ജോ​ജി ജോ​ണി​നു വ​രു​മാ​ന​ത്തി​ന്‍റെ 400 ഇ​ര​ട്ടി സ്വ​ത്തു​ണ്ടെ​ന്നു ആ​രോ​പ​ണം വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രേ വി​ജി​ല​ൻ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

നേ​ര​ത്തെ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ വി​വാ​ദ മ​രം​മു​റി ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ൽ വ​ലി​യ തോ​തി​ൽ മ​രം മു​റി​ക്കാ​ൻ പാ​സ് ന​ൽ​കു​ക​യും മ​രം ക​ട​ത്തു​ക​യും ചെ​യ്ത കേ​സി​ൽ ഇ​യാ​ൾ​ക്കെ​തി​രേ വെ​ള്ള​ത്തൂ​വ​ൽ, അ​ടി​മാ​ലി പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സെ​ടു​ത്തി​രു​ന്നു. ഇ​ത​ട​ക്കം നി​ല​വി​ൽ അ​ന്വേ​ഷി​ക്കു​ന്ന​ത് വി​ജി​ല​ൻ​സ് എ​റ​ണാ​കു​ളം സ്പെ​ഷ​ൽ യൂ​ണി​റ്റാ​ണ്.


ഇ​യാ​ളു​ടെ കു​മ​ളി തേ​ക്ക​ടി​യി​ലെ റി​സോ​ർ​ട്ടി​ൽ​നി​ന്നു മു​റി​ച്ചെ​ടു​ത്ത തേ​ക്കി​ൻ ത​ടി​ക​ൾ പി​ടി​കൂ​ടി​യി​രു​ന്നു. പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ച്, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി ഇ​യാ​ളെ സ്ഥ​ലം മാ​റ്റി.

സ്വ​ന്തം മ​രം മു​റി സ്വ​യം അ​ന്വേ​ഷി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​യി​രു​ന്നു ന​ട​പ​ടി.​ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പം ക​ണ്ടെ​ത്തി​യ​തോ​ടെ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. നേ​ര​ത്തെ തേ​ക്ക​ടി​യി​ൽ​നി​ന്നു സ്വ​ന്തം വാ​ഹ​ന​ത്തി​ൽ ച​ന്ദ​നം ക​ട​ത്തി​യ കേ​സി​ലും ഇ​യാ​ൾ പി​ടി​യി​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.