പുതുക്കിയ ഉ​ത്ത​ര​ക്ക​ട​ലാ​സ് ല​ഭ്യ​മാ​യി​ല്ല; ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ്രാ​യോ​ഗി​ക പ​രീ​ക്ഷ ആ​ശ​ങ്ക​യി​ല്‍
പുതുക്കിയ ഉ​ത്ത​ര​ക്ക​ട​ലാ​സ് ല​ഭ്യ​മാ​യി​ല്ല;  ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ്രാ​യോ​ഗി​ക പ​രീ​ക്ഷ ആ​ശ​ങ്ക​യി​ല്‍
Thursday, February 2, 2023 1:50 AM IST
കാ​​​സ​​​ര്‍​ഗോ​​​ഡ്: ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ​​​ക​​​ള്‍ ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ച്ചെ​​​ങ്കി​​​ലും പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താ​​​നു​​​ള്ള പു​​​തു​​​ക്കി​​​യ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ള്‍ ഇ​​​തു​​​വ​​​രെ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​യി​​​ല്ല. ഈ ​​​വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷാ​​​വി​​​ഭാ​​​ഗം ജോയിന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​ര്‍ ഇ​​​റ​​​ക്കി​​​യ സ​​​ര്‍​ക്കു​​​ല​​​ര്‍ പ്ര​​​കാ​​​രം ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് ല​​​ഭി​​​ക്കാ​​​ത്ത സ്‌​​​കൂ​​​ളു​​​ക​​​ളോ​​​ട് അ​​​ടു​​​ത്ത സ്‌​​​കൂ​​​ളി​​​ല്‍​നി​​​ന്നു വാ​​​ങ്ങാ​​​നോ ഫോ​​​ട്ടോ​​​കോ​​​പ്പി എ​​​ടു​​​ക്കാ​​​നോ ആ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ ച​​​വി​​​ട്ടു​​​പ​​​ടി​​​യാ​​​യ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​യു​​​ടെ വി​​​ല​​​യി​​​ടി​​​ച്ച് കാ​​​ണി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​ണു വ​​​ള​​​രെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ഒ​​​രു പൊ​​​തു​​​പ​​​രീ​​​ക്ഷ​​​യു​​​ടെ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സി​​​ന്‍റെ ഫോ​​​ട്ടോ​​​ കോ​​​പ്പി എ​​​ടു​​​ക്കാ​​​നു​​​ള്ള സ​​​ര്‍​ക്കു​​​ല​​​റെ​​​ന്ന് എ​​​യ്ഡ​​​ഡ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ള്‍ ടീ​​​ച്ചേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ആ​​​രോ​​​പി​​​ച്ചു.


ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി പ​​​രീ​​​ക്ഷാ​​​വി​​​ഭാ​​​ഗ​​​ത്തി​​​നു ഗു​​​രു​​​ത​​​ര വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ചു. ആ​​​രോ​​​ടും ആ​​​ലോ​​​ചി​​​ക്കാ​​​തെ സ്വ​​​ന്തം നി​​​ല​​​യി​​​ല്‍ തോ​​​ന്നു​​​ന്ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ത്ത് മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ന്ന ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷാ​​​വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ​​​യും എ​​​ക്‌​​​സാം ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റു​​​ടെ​​​യും കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത​​​യു​​​ടെ ഉ​​​ത്ത​​​മ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ് പൊ​​​തു​​​പ​​​രീ​​​ക്ഷ തു​​​ട​​​ങ്ങി​​​യി​​​ട്ടും ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ള്‍ സ്‌​​​കൂ​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കാ​​​ത്ത അ​​​വ​​​സ്ഥ​​​യെ​​​ന്നും അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.