ബൈക്കപകടത്തില്‍ എൻജിനിയറിംഗ് കോളജ് വിദ്യാര്‍ഥി മരിച്ചു
ബൈക്കപകടത്തില്‍ എൻജിനിയറിംഗ് കോളജ് വിദ്യാര്‍ഥി മരിച്ചു
Friday, February 3, 2023 2:50 AM IST
പാ​ലാ: ബൈ​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. കൊ​ല്ലം പ​ത്ത​നാ​പു​രം സ​ന്യാ​സി​പു​ര​യി​ടം ന​ടു​ക്കു​ന്നം അ​സ്‌​ലം അ​യൂ​ബ് (19) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി യ​ശ്വ​ന്തി​നെ പ​രി​ക്കു​ക​ളോ​ടെ പാ​ലാ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.45ടെ ​കൊ​ല്ല​പ്പ​ള്ളി-​മേ​ലു​കാ​വ് റൂ​ട്ടി​ല്‍ വാ​ളി​കു​ള​ത്താ​യി​രു​ന്നു അ​പ​ക​ടം. ഇ​ല്ലി​ക്ക​ക്ക​ല്ല് സ​ന്ദ​ര്‍​ശി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളു​ടെ ബൈ​ക്ക് എ​തി​രേ​വ​ന്ന സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ പ​രി​ക്കേ​റ്റ യു​വാ​ക്ക​ളെ ബ​സ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​സ്‌​ലം അ​യൂ​ബ് യാ​ത്രാ​മ​ധ്യേ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഇ​രു​വ​രും ചെ​ങ്ങ​ന്നൂ​ര്‍ ഐ​എ​ച്ച്ആ​ര്‍​ഡി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഒ​ന്നാം വ​ര്‍​ഷ ഇ​ല​ട്രോ​ണി​ക്‌​സ് എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.