കാ​ണാ​താ​യ ദീ​പ​ക്ക് നാ​ട്ടി​ലെ​ത്തി​; പോ​ലീ​സി​നെ​തി​രേ ഇ​ര്‍​ഷാ​ദി​ന്‍റെ കു​ടും​ബം
കാ​ണാ​താ​യ ദീ​പ​ക്ക്  നാ​ട്ടി​ലെ​ത്തി​; പോ​ലീ​സി​നെ​തി​രേ  ഇ​ര്‍​ഷാ​ദി​ന്‍റെ കു​ടും​ബം
Friday, February 3, 2023 4:47 AM IST
സ്വ​​​ന്തം ലേ​​​ഖ​​​ക​​​ന്‍
കോ​​​ഴി​​​ക്കോ​​​ട്: കാ​​​ണാ​​​താ​​​യ ദീ​​​പ​​​ക് ആ​​​റു​​​മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം തി​​​രി​​​കെ നാ​​​ട്ടി​​​ലെ​​​ത്തി​​​യ​​​തോ​​​ടെ പോ​​​ലീ​​​സ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ൽ. പ​​​ന്തി​​​രി​​​ക്ക​​​ര​​​യി​​​ൽ സ്വ​​​ർ​​​ണ്ണ​​​ക്ക​​​ട​​​ത്തു സം​​​ഘം ത​​​ട്ടി​​​ക്കൊ​​​ണ്ടു​​പോ​​​യി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ഇ​​​ർ​​​ഷാ​​​ദി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം, കാ​​​ണാ​​​താ​​​യ ദീ​​​പ​​​ക്കി​​​ന്‍റേ​​​തെ​​​ന്നു ക​​​രു​​​തി സം​​​സ്ക​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ഇ​​​ർ​​​ഷാ​​​ദി​​​ന്‍റെ കു​​​ടും​​​ബം രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​താ​​​ണ് കാ​​​ര​​​ണം. ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​നാഫ​​​ലം ല​​​ഭി​​​ക്കുംമു​​​മ്പ് സം​​​സ്കാ​​​രം ന​​​ട​​​ത്തി​​​യ​​​തി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ണ്ടെ​​​ന്നും പ്ര​​​തി​​​ക​​​ൾ​​​ക്കു ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ സാ​​​വ​​​കാ​​​ശം കി​​​ട്ടി​​​യെ​​​ന്നും ഇ​​​ർ​​​ഷാ​​​ദി​​​ന്‍റെ പി​​​താ​​​വ് നാ​​​സ​​​ർ ആ​​​രോ​​​പി​​​ച്ചു.


നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​നാ​​​ണ് കു​​​ടും​​​ബ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​നം. റൂ​​​റ​​​ൽ എ​​​സ്പി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി. കേ​​​സ് സി​​​ബി​​​ഐ​​​ക്കു വി​​​ട​​​ണ​​​മെ​​​ന്നും നാ​​​സ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ർ​​​ഷാ​​​ദി​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ സ്വ​​​ർ​​​ണ്ണ​​​ക്ക​​​ട​​​ത്തു സം​​​ഘ​​ത്ത​​​ല​​​വ​​​ൻ സ്വാ​​​ലി​​​ഹ് ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു പ്ര​​​തി​​​ക​​​ൾ ഇ​​​പ്പോ​​​ഴും വി​​​ദേ​​​ശ​​​ത്തു ക​​​ഴി​​​യു​​​ക​​​യാ​​​ണ്. ഇ​​​വ​​​രെ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ൻ​​​പോ​​​ലീ​​​സ് ഒ​​​ന്നും ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ന്നും കു​​​ടും​​​ബം ആ​​​രോ​​​പി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.