വാ​ഹ​ന​ത്തി​നു തീ​പി​ടി​ച്ചാ​ൽ എ​ന്തു ചെ​യ്യ​ണം?
വാ​ഹ​ന​ത്തി​നു തീ​പി​ടി​ച്ചാ​ൽ എ​ന്തു ചെ​യ്യ​ണം?
Friday, February 3, 2023 5:12 AM IST
• ഉ​​​ട​​​ൻ​​​ത​​​ന്നെ വാ​​​ഹ​​​നം ഓ​​​ഫ് ചെ​​​യ്ത് വാ​​​ഹ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു സു​​​ര​​​ക്ഷി​​​ത അ​​​ക​​​ലം പാ​​​ലി​​​ക്കു​​​ക.
• ഡോ​​​ർ തു​​​റ​​​ക്കാ​​​നാ​​​കു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ സീ​​​റ്റി​​​ന്‍റെ ഹെ​​​ഡ്റെ​​​സ്റ്റ് ഊ​​​രി​​​യെ​​​ടു​​​ത്ത് ഗ്ലാ​​​സ് ത​​​ക​​​ർ​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.
• ബോ​​​ണ​​​റ്റി​​​ലാ​​​ണു തീ ​​​കാ​​​ണു​​​ന്ന​​​തെ​​​ങ്കി​​​ൽ ഒ​​​രി​​​ക്ക​​​ലും ബോ​​​ണ​​​റ്റ് തു​​​റ​​​ക്ക​​​രു​​​ത്. തീ ​​​കൂ​​​ടു​​​ത​​​ൽ പ​​​ട​​​രാ​​​ൻ കാ​​​ര​​​ണ​​​മാ​​​കും.
•ഇ​​​ത്ത​​​രം സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളി​​​ൽ ആ​​​ത്മ​​​വി​​​ശ്വാ​​​സം കൈ​​​വി​​​ട​​​രു​​​ത്. എ​​​മ​​​ർ​​​ജ​​​ൻ​​​സി ടെ​​​ലി​​​ഫോ​​​ൺ ന​​​മ്പ​​​ർ ഓ​​​ർ​​​ത്തു​​​വ​​​യ്ക്കു​​​ക. 112ൽ ​​​വി​​​ളി​​​ക്കാ​​​ൻ മ​​​റ​​​ക്ക​​​രു​​​ത്.
•വാ​​​ഹ​​​ന​​​ത്തി​​​ൽനി​​​ന്നു ക​​​രി​​​ഞ്ഞ മ​​​ണം വ​​​രു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ ഒ​​​രി​​​ക്ക​​​ലും അ​​​വ​​​ഗ​​​ണി​​​ച്ച് ഡ്രൈ​​​വിം​​​ഗ് തു​​​ട​​​ര​​​രു​​​ത്.
•വാ​​​ഹ​​​നം ഓ​​​ഫ് ചെ​​​യ്ത് ദൂ​​​രെ മാ​​​റി​​​നി​​​ന്ന് സ​​​ർ​​​വീ​​​സ് സെ​​​ന്‍റ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക.
•വാ​​​ഹ​​​ന​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ സ​​​ർ​​​വീ​​​സ് ചെ​​​യ്യു​​​ക.

•എ​​​ളു​​​പ്പം തീ​​​പി​​​ടി​​​ക്കാ​​​വു​​​ന്ന വ​​​സ്തു​​​ക്ക​​​ൾ വാ​​​ഹ​​​ന​​​ത്തി​​​ൽ കൊ​​​ണ്ടു​​​പോ​​​ക​​​രു​​​ത്.
•വാ​​​ഹ​​​ന​​​ത്തി​​​ലി​​​രു​​​ന്ന് പു​​​ക​​​വ​​​ലി​​​ക്ക​​​രു​​​ത്.
•വാ​​​ഹ​​​നം പാ​​​ർ​​​ക്ക് ചെ​​​യ്യു​​​ന്ന സ്ഥ​​​ല​​​ത്ത് ച​​​പ്പു​​​ച​​​വ​​​റു​​​ക​​​ളും ക​​​രി​​​യി​​​ല​​​ക​​​ളും ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​ത്ത​​​രം സ്ഥ​​​ല​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​ത് ഉ​​​ചി​​​തം.
•പ​​​രി​​​ച​​​യ​​​മി​​​ല്ലാ​​​ത്ത സ്വ​​​യം സ​​​ർ​​​വീ​​​സിം​​​ഗ്, അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ലാ​​​ത്ത ഇ​​​ല​​ക്‌ട്രോ​​​ണി​​​ക്സ് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഘ​​​ടി​​​പ്പി​​​ക്കൽ തു​​​ട​​​ങ്ങി​​​യ​​​വ ഷോ​​​ർ​​​ട്ട് സ​​​ർ​​​ക്യൂ​​​ട്ടി​​​നു കാ​​​ര​​​ണ​​​മാ​​​കും.
•വാ​​​ഹ​​​ന​​​ത്തി​​​ൽ അ​​​നാ​​​വ​​​ശ്യ മോ​​​ഡി​​​ഫി​​​ക്കേ​​​ഷ​​​നു​​​ക​​​ളും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്ക​​​ലു​​​ക​​​ളും ഒ​​​ഴി​​​വാ​​​ക്കു​​​ക.

(തൃ​​​ശൂ​​​ർ സി​​​റ്റി പോ​​​ലീ​​​സി​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ൽ​​​നി​​​ന്ന്...)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.