കടബാധ്യത: ഏ​ലം ക​ർ​ഷ​ക​ൻ ​മ​രി​ച്ച നി​ല​യി​ൽ
കടബാധ്യത: ഏ​ലം ക​ർ​ഷ​ക​ൻ ​മ​രി​ച്ച നി​ല​യി​ൽ
Friday, February 3, 2023 5:12 AM IST
രാ​​ജാ​​ക്കാ​​ട് (ഇ​​ടു​​ക്കി): രാ​​ജാ​​ക്കാ​​ട് പ​​ന​​ച്ചി​​ക്കു​​ഴി​​യി​​ൽ പാ​​ട്ട​​ത്തി​​നെ​​ടു​​ത്ത കൃ​​ഷി​​യി​​ട​​ത്തി​​ൽ ക​​ർ​​ഷ​​ക​​നെ തൂ​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ശം​​ഖു​​പു​​ര​​ത്തി​​ൽ രാ​​ജേ​​ന്ദ്ര​​ൻ(53) ആ​​ണ് മ​​രി​​ച്ച​​ത്.​​ ക​​ടബാ​​ധ്യ​​ത​​മൂ​​ലം രാ​​ജേ​​ന്ദ്ര​​ൻ ജീ​​വ​​നൊ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്നു ബ​​ന്ധു​​ക്ക​​ൾ പ​​റ​​ഞ്ഞു.

ബൈ​​സ​​ണ്‍​വാ​​ലി സൊ​​സൈ​​റ്റി​​മേ​​ട് സ്വ​​ദേ​​ശി​​യാ​​യ രാ​​ജേ​​ന്ദ്ര​​ൻ ഒ​​രു വ​​ർ​​ഷം മു​​ൻ​​പാ​​ണ് അ​​വി​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന വീ​​ടും പു​​ര​​യി​​ട​​വും വി​​റ്റ​​ശേ​​ഷം മു​​ല്ല​​ക്കാ​​ന​​ത്തേ​​ക്ക് താ​​മ​​സം മാ​​റി​​യ​​ത്.​​ മു​​ല്ല​​ക്കാ​​നം, രാ​​ജാ​​ക്കാ​​ട്, പ​​ന​​ച്ചി​​ക്കു​​ഴി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി ആ​​റേ​​ക്ക​​റോ​​ളം ഭൂ​​മി പാ​​ട്ട​​ത്തി​​നെ​​ടു​​ത്ത് ഏ​​ലം കൃ​​ഷി ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. മു​​ല്ല​​ക്കാ​​ന​​ത്തെ വാ​​ട​​ക വീ​​ട്ടി​​ലാ​​ണ് രാ​​ജേ​​ന്ദ്ര​​നും കു​​ടും​​ബ​​വും താ​​മ​​സി​​ക്കു​​ന്ന​​ത്. ഏ​​ല​​ത്തി​​ന് വി​​ല​​യി​​ടി​​ഞ്ഞ​​തി​​നാ​​ൽ തോ​​ട്ടം ഉ​​ട​​മ​​ക​​ൾ​​ക്ക് പാ​​ട്ട​​തു​​ക ന​​ൽ​​കാ​​ൻ ക​​ഴി​​യാ​​തെ രാ​​ജേ​​ന്ദ്ര​​ൻ മാ​​ന​​സി​​ക ബു​​ദ്ധി​​മു​​ട്ടി​​ലാ​​യി​​രു​​ന്നു എ​​ന്നാ​​ണ് വി​​വ​​രം. ക​​ഴി​​ഞ്ഞ ദി​​വ​​സം പ​​ന​​ച്ചി​​ക്കു​​ഴി​​യി​​ലെ കൃ​​ഷി​​യി​​ട​​ത്തി​​ൽ കു​​രു​​മു​​ള​​ക് വി​​ള​​വെ​​ടു​​ക്കാ​​നാ​​യി പോ​​യ രാ​​ജേ​​ന്ദ്ര​​ൻ വൈ​​കു​​ന്നേ​​ര​​മാ​​യി​​ട്ടും മ​​ട​​ങ്ങി വ​​രാതായതോടെ ബ​​ന്ധു​​ക്ക​​ൾ ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് കൃ​​ഷി​​യി​​ട​​ത്തി​​ലെ ജാ​​തി​​മ​​ര​​ത്തി​​ൽ തൂ​​ങ്ങിമ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. രാ​​ജാ​​ക്കാ​​ട് പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.​​മൃ​​ത​​ദേ​​ഹം കു​​ഞ്ചി​​ത്ത​​ണ്ണി​​യി​​ലെ ബ​​ന്ധു​​വീ​​ട്ടി​​ൽ സം​​സ്ക​​രി​​ച്ചു.​​ഭാ​​ര്യ: അ​​ന്പി​​ളി. മ​​ക്ക​​ൾ: അ​​പ​​ർ​​ണ, അ​​ക്ഷ​​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.