കായലിൽ വീണു മരിച്ചു
കായലിൽ വീണു മരിച്ചു
Sunday, February 5, 2023 1:26 AM IST
വെ​​ച്ചൂ​​ർ: വീ​​ട്ടു​​മു​​റ്റ​​ത്ത് ക​​ളി​​ച്ചു​കൊ​​ണ്ടി​​രു​​ന്ന ര​​ണ്ടു​​വ​​യ​​സു​​കാ​​ര​​ൻ കാ​​ൽ​​വ​​ഴു​​തി കാ​​യ​​ലി​​ൽ​വീ​​ണ് മു​​ങ്ങി​​മ​​രി​​ച്ചു. കു​​ട​​വെ​​ച്ചൂ​​ർ പ​​ള്ളി​​ക്കു സ​​മീ​​പം മു​​ള​​ക്കി​​യി​​ൽ ഉ​​ണ്ണി-​ന​​വീ​​ന ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ അ​​ലോ​​ക് ശി​​വ (ര​​ണ്ടു വ​​യ​​സ്) യാ​​ണ് ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 6.15നു ​​മു​​ങ്ങി​​മ​​രി​​ച്ച​​ത്.

പി​​താ​​വ് ഉ​​ണ്ണി ഇ​​രു​​ച​​ക്രവാ​​ഹ​​ന​ വ​​ർ​​ക്ക്ഷോ​​പ്പി​​ലും മാ​​താ​​വ് ന​​വീ​​ന പോ​​സ്റ്റ്ഓ​​ഫീ​​സി​​ലും ജോ​​ലി​​ക്കുപോ​​യ​​തി​​നാ​​ൽ കു​​ഞ്ഞ് മു​​ത്ത​​ച്ഛ​​നും മു​​ത്ത​ശി​​ക്കു​​മൊ​​പ്പ​​മാ​​യി​​രു​​ന്നു. കാ​​യ​​ലോ​​ര​​ത്തു​​ള്ള വീ​​ട്ടു​​മു​​റ്റ​​ത്ത് കു​​ഞ്ഞ് ക​​ളി​​ച്ചുകൊ​​ണ്ടി​​രി​​ക്കു​​ന്ന​​തി​​നി​​ടെ സ​​ന്ധ്യ​​ക്ക് വി​​ള​​ക്കുകൊ​​ളു​​ത്തു​​ന്ന​​തി​​നാ​​യി മു​​ത്ത​​ച്ഛ​​നും മു​​ത്ത​​ശിയും നി​​ല​​വി​​ള​​ക്കും തീ​​പ്പെ​​ട്ടി​​യും എ​​ടു​​ക്കാ​​നാ​​യി വീ​​ടി​​ന​​ക​​ത്തു​​ക​​യ​​റി​​യ സ​​മ​​യ​​ത്ത് കു​​ഞ്ഞ് സ​​മീ​​പ​​ത്തെ വീ​​ട്ടി​​ലൂ​​ടെ ന​​ട​​ന്നുപോ​​യി കാ​​യ​​ലി​​ലേ​​ക്ക് വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.


പോ​​ള പാ​​യ​​ൽ മൂ​​ടി​​യ കാ​​യ​​ലി​​ൽ 15 മി​​നി​​റ്റോളം തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യാ​​ണ് കു​​ഞ്ഞി​​നെ ക​​ണ്ടെ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.