പുഴയിൽ മുങ്ങിമരിച്ചു
പുഴയിൽ മുങ്ങിമരിച്ചു
Sunday, February 5, 2023 1:26 AM IST
ചെ​റു​തോ​ണി: പു​ഴ​യി​ൽ കൂ​ട്ടു​കാ​രു​മൊ​ത്തു കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി-​പൊ​ന്നെ​ടു​ത്താ​ൻ വ​ര​കു​ളം മു​ത​ല​ക്കു​ഴി​യി​ൽ അ​ജീ​ഷി​ന്‍റെ മ​ക​ൻ അ​ഭി​മ​ന്യു(13)​ആ​ണ് മ​രി​ച്ച​ത്.

സു​ഹൃ​ത്തി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നാ​യി ഇ​ന്ന​ലെ സു​ഹൃ​ത്തു​ക്ക​ളെ​ല്ലാ​വ​രും ഒ​ത്തു​കൂ​ടി​യ​താ​ണ്. പി​റ​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ ​ന്ത്ര​ണ്ടോ​ടെ ക​ഞ്ഞി​ക്കു​ഴി-​പ​ഴ​യ​രി​ക്ക​ണ്ടം പി​ള്ള​സി​റ്റി ഭാ​ഗ​ത്തു​ള്ള കു​ളി​ക്ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു ഇ​വ​ർ. ഏ​റെ​നേ​രം ക​ഴി​ഞ്ഞി​ട്ടും അ​ഭി​മ​ന്യു വെ​ള്ള​ത്തി​ൽ​നി​ന്നു പൊ​ങ്ങി​വ​രാ​ത്ത​തി​നാ​ൽ കൂ​ട്ടു​കാ​ർ ബ​ഹ​ളം വ​യ്ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ നി​ല​വി​ളി​കേ​ട്ട്. സ​മീ​പ​ത്തു നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് അ​ഭി​മ​ന്യു​വി​നെ വെ​ള്ള​ത്തി​ന​ടി​യി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്ത​ത്.


ഉ​ട​ൻ​ത​ന്നെ ക​ഞ്ഞി​ക്കു​ഴി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്നു വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും കൊ​ണ്ടു​പോ​യെ​ങ്കി​ലും യാ​ത്രാ​മ​ധ്യേ മ​ര​ണം സം​ഭ​വി​ച്ചു.ക​ഞ്ഞി​ക്കു​ഴി റോ​സ്മെ​ഡ് സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ൽ. മാ​താ​വ്: മ​ഞ്ജു. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഭി​രാ​മി, അ​ഭി​ത്ര​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.