ഉ​ഷാ സ്‌​കൂ​ള്‍ ഭൂമിയിൽ അ​ന​ധി​കൃ​ത നി​ര്‍​മാ​ണം നടക്കുന്നില്ലെന്ന് കായികമന്ത്രി
ഉ​ഷാ സ്‌​കൂ​ള്‍ ഭൂമിയിൽ അ​ന​ധി​കൃ​ത നി​ര്‍​മാ​ണം നടക്കുന്നില്ലെന്ന്  കായികമന്ത്രി
Monday, February 6, 2023 1:16 AM IST
കോ​​​ഴി​​​ക്കോ​​​ട്: ഉ​​​ഷാ സ്‌​​​കൂ​​​ള്‍ ഓ​​​ഫ് അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സി​​​ന്‍റെ ഭൂ​​​മി​​​യി​​​ല്‍ അ​​​ന​​​ധി​​​കൃ​​​ത നി​​​ര്‍​മാ​​​ണം ന​​​ട​​​ക്കു​​​ന്ന​​​താ​​​യ വാ​​​ര്‍​ത്ത​​​ക​​​ള്‍ ത​​​ള്ളി കാ​​​യി​​​ക മ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹി​​​മാ​​​ന്‍. ഉ​​​ഷാ സ്‌​​​കൂ​​​ളി​​​നെ​​​തി​​​രെ യാ​​​തൊ​​​രു നീ​​​ക്ക​​​വും ന​​​ട​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് മ​​​ന്ത്രി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ പ്രാ​​​ദേ​​​ശി​​​ക വി​​​ഷ​​​യം മാ​​​ത്ര​​​മാ​​​ണ്. ഇ​​​തൊ​​​ന്നും ഡ​​​ല്‍​ഹി​​​യി​​​ല്‍ പോ​​​യി പ​​​റ​​​യേ​​​ണ്ട​​​ത​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​ത്ര​​ക്കു​​റി​​പ്പി​​ൽ അറിയിച്ചു.

കോ​​​ഴി​​​ക്കോ​​​ട് കി​​​നാ​​​ലൂ​​​രി​​​ലെ ഉ​​​ഷാ സ്‌​​​കൂ​​​ള്‍ ഓ​​​ഫ് അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സി​​​ന്‍റെ സ്ഥ​​​ല​​​ത്ത് പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ അ​​​റി​​​വോ​​​ടെ അ​​​തി​​​ക്ര​​​മി​​​ച്ച് ക​​​ട​​​ന്ന് അ​​​ന​​​ധി​​​കൃ​​​ത നി​​​ര്‍​മാ​​​ണം ന​​​ട​​​ത്തു​​​ന്ന​​​താ​​​യി ഇ​​​ന്ത്യ​​​ന്‍ ഒ​​​ളി​​​മ്പി​​​ക്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റുകൂ​​​ടി​​​യാ​​​യ പി.ടി. ഉ​​​ഷ എം​​​പി​​​യു​​​ടെ ആ​​​രോ​​​പ​​​ണ​​​മാ​​​ണ് വി​​​വാ​​​ദ​​​ത്തി​​​ന് തി​​​രി​​​കൊ​​​ളു​​​ത്തി​​​യ​​​ത്.

ഉ​​​ഷാ സ്‌​​​കൂ​​​ള്‍ ഓ​​​ഫ് അ​​​ത്‌ലറ്റി​​​ക്‌​​​സി​​​ന് കെ​​​എ​​​സ്ഐ​​​ഡി​​​സി വി​​​ട്ടു ന​​​ല്‍​കി​​​യ കി​​​നാ​​​ലൂ​​​രി​​​ലെ 30 ഏ​​​ക്ക​​​ര്‍ ഭൂ​​​മി​​​യി​​​ല്‍ നേ​​​ര​​​ത്തെ ചി​​​ല​​​ര്‍ അ​​​തി​​​ക്ര​​​മി​​​ച്ച് ക​​​ട​​​ന്ന് ചെ​​​ങ്കൊ​​​ടി കെ​​​ട്ടി​​​യി​​​രു​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു​​​ള്‍​പ്പെ​​​ടെ പ​​​രാ​​​തി ന​​​ല്‍​കി​​​യ​​​തി​​​നു ശേ​​​ഷമാണ് ഇത​​​ഴി​​​ച്ചു മാ​​​റ്റിയത്. ല​​​ഹ​​​രി മാ​​​ഫി​​​യ​​​യു​​​ടെ ശ​​​ല്യം രൂ​​​ക്ഷ​​​മാ​​​ണെ​​​ന്നും കു​​​ട്ടി​​​ക​​​ളു​​​ടെ ജീ​​​വ​​​നുത​​​ന്നെ ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്നും ഉ​​​ഷ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.