നികുതി വർധന: കോണ്ഗ്രസ് സമരത്തിന്
Monday, February 6, 2023 3:34 AM IST
തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച ജനദ്രോഹ നികുതി വർധനകൾക്കും പെട്രോൾ- ഡീസൽ വില വർധനയ്ക്കും എതിരേ ഡിസിസികളുടെ നേതൃത്വത്തിൽ നാളെ ജില്ലാ കളക്ടറേറ്റുകളിലേക്കു മാർച്ച് നടത്തും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളിൽ കളക്ടറേറ്റുകളിലേക്കുമാണ് കോണ്ഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്.
ഇന്ധന വില വർധനയ്ക്കെതിരേയുള്ള സമര പരിപാടികൾ ആലോചിക്കാൻ യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം ഇന്നു ചേരുന്നുണ്ട്. യുഡിഎഫിന്റെ നേതൃത്വത്തിലുള്ള സമര പരന്പരകളെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യും.