ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യെ ചി​കി​ത്സ​യ്ക്കാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്കു മാ​റ്റും: ഹ​സ​ൻ
ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യെ ചി​കി​ത്സ​യ്ക്കാ​യി  ബം​ഗ​ളൂ​രു​വി​ലേ​ക്കു മാ​റ്റും: ഹ​സ​ൻ
Tuesday, February 7, 2023 1:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യെ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കു മാ​​​റ്റു​​​മെ​​​ന്ന് യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ എം.​​​എം.​​​ ഹ​​​സ​​​ൻ. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​നു പാ​​​ർ​​​ട്ടി​​​യു​​​ടെ പൂ​​​ർ​​​ണ പി​​​ന്തു​​​ണ​​​യു​​​ണ്ട്.

ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി​​​യെക്കുറി​​​ച്ച് അ​​​നാ​​​വ​​​ശ്യച​​​ർ​​​ച്ച ഉ​​​ണ്ടാ​​​കാ​​​ൻ പാ​​​ടി​​​ല്ല. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ചി​​​കി​​​ത്സ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മ​​​ക​​​ൻത​​​ന്നെ കാ​​​ര്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ട്. താ​​​നും എ.​​​കെ.​​​ ആ​​​ന്‍റ​​​ണി​​​യും ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​പ്പോ​​​ൾ അ​​​ദ്ദേ​​​ഹം പ്ര​​​സ​​​ന്ന​​​നാ​​​യി​​​രു​​​ന്നു. സ​​​ഹോ​​​ദ​​​ര​​​ന്‍റെ പ​​​രാ​​​തി​​​യെക്കുറി​​​ച്ച് താ​​​ൻ അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യു​​​ന്നി​​​ല്ല. ആ​​​രോ​​​ഗ്യ സ്ഥി​​​തി​​​യെ കു​​​റി​​​ച്ച് ഡോ​​​ക്ട​​​റാ​​​ണ് അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യേ​​​ണ്ട​​തെന്നും ​ഹ​​​സ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.