ആ​റ് ത​സ്തി​ക​ക​ളി​ലേ​ക്കു പി​എ​സ്‌​സി ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും
ആ​റ് ത​സ്തി​ക​ക​ളി​ലേ​ക്കു  പി​എ​സ്‌​സി ചു​രു​ക്ക​പ്പ​ട്ടി​ക  പ്ര​സി​ദ്ധീ​ക​രി​ക്കും
Tuesday, February 7, 2023 1:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​റ് ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

കേ​​​ര​​​ള ഡ്ര​​​ഗ്സ് ക​​​ണ്‍​ട്രോ​​​ൾ വ​​​കു​​​പ്പി​​​ൽ ഡ്ര​​​ഗ്സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ (ആ​​​യു​​​ർ​​​വേ​​​ദം), വ​​​നി​​​ത-ശി​​​ശു​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ൽ ചൈ​​​ൽ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് പ്രോ​​​ജ​​​ക്ട് ഓ​​​ഫീ​​​സ​​​ർ (പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം)-​​​വ​​​നി​​​ത​​​ക​​​ൾ മാ​​​ത്രം, മീ​​​റ്റ് പ്രോ​​​ഡ​​​ക്ട്സ് ഓ​​​ഫ് ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ൽ ഫി​​​നാ​​​ൻ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ്, കേ​​​ര​​​ള വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി​​​യി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നിയ​​​ർ, കേ​​​ര​​​ള വാ​​​ട്ട​​​ർ അ​​​ഥോ​​​റി​​​റ്റി​​​യി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നീ​​​യ​​​ർ - വ​​​കു​​​പ്പു​​​ത​​​ല​​​ക്വാ​​​ട്ട, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ പാ​​​ർ​​​ട്ട്ടൈം ഹൈ​​​സ്കൂ​​​ൾ ടീ​​​ച്ച​​​ർ (അ​​​റ​​​ബി​​​ക്) എ​​​ന്നീ ആ​​​റു ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണു ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

കാ​​​ർ​​​ഷി​​​കവി​​​ക​​​സ​​​ന ക​​​ർ​​​ഷ​​​ക​​​ക്ഷേ​​​മ വ​​​കു​​​പ്പി​​​ൽ അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ ഓ​​​ഫീ​​​സ​​​ർ - ര​​​ണ്ടാം എ​​​ൻ​​​സി​​​എ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ എ​​​ൻ​​​സി​​​സി/ സൈ​​​നി​​​ക​​​ക്ഷേ​​​മ വ​​​കു​​​പ്പി​​​ൽ ക്ല​​​ർ​​​ക്ക് ടൈ​​​പ്പി​​​സ്റ്റ് പ​​​ട്ടി​​​ക​​​ജാ​​​തി/ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം) - വി​​​മു​​​ക്ത ഭ​​​ട​​​ന്മാ​​​ർ മാ​​​ത്രം, കേ​​​ര​​​ള സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ റ​​​ബ​​​ർ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ ഫീ​​​ൽ​​​ഡ് ഓ​​​ഫീ​​​സ​​​ർ (സൊ​​​സൈ​​​റ്റി വി​​​ഭാ​​​ഗം) എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​ഭി​​​മു​​​ഖം ന​​​ട​​​ത്തും.


വ​​​നി​​​ത ശി​​​ശു വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ൽ സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ (ഐ​​​സി​​​ഡി​​​എ​​​സ്), വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ആ​​​യ എ​​​ൻ​​​സി​​​എ വി​​​ശ്വ​​​ക​​​ർ​​​മ, ധീ​​​വ​​​ര, മു​​​സ്‌ലിം, ഈ​​​ഴ​​​വ/ തി​​​യ്യ/ ബി​​​ല്ല​​​വ, എ​​​ൽ​​​സി/ എ​​​ഐ, പ​​​ട്ടി​​​ക​​​ജാ​​​തി, വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ൽ വു​​​മ​​​ണ്‍ സി​​​വി​​​ൽ എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സ​​​ർ എ​​​ൻ​​​സി​​​എ ഹി​​​ന്ദു​​​നാ​​​ടാ​​​ർ, ധീ​​​വ​​​ര, പ​​​ട്ടി​​​ക​​​ജാ​​​തി, വി​​​ശ്വ​​​ക​​​ർ​​​മ, എ​​​സ്‌​​​സി​​​സി​​​സി, വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ വ​​​നം വ​​​കു​​​പ്പി​​​ൽ ബീ​​​റ്റ് ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ എ​​​ൻ​​​സി​​​എ - എ​​​ൽ​​​സി/ എ​​​ഐ, എ​​​സ്‌​​​സി​​​സി​​​സി, വി​​​ശ്വ​​​ക​​​ർ​​​മ, എ​​​സ്ഐ​​​യു​​​സി നാ​​​ടാ​​​ർ എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​ർ​​​ഹ​​​താ​​​പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.