ല​ഹ​രി വി​രു​ദ്ധ ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​രഫലം പ്ര​ഖ്യാ​പി​ച്ചു
Wednesday, February 8, 2023 10:13 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ല​​​ഹ​​​രി വി​​​രു​​​ദ്ധ കാ​​​മ്പ​​​യി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ്റ്റേ​​​റ്റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ണ​​​ൽ ടെ​​​ക്‌​​​നോ​​​ള​​​ജി​​​യും സീ​​​മാ​​​റ്റ്-​​​കേ​​​ര​​​ള​​​യു​​​ടെ സ്‌​​​കൂ​​​ൾ ലീ​​​ഡ​​​ർ​​​ഷി​​​പ്പ് അ​​​ക്കാ​​​ദ​​​മി​​​യും പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കാ​​​യി സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ഷോ​​​ർ​​​ട്ട് ഫി​​​ലിം മ​​​ത്സ​​​ര​​​ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഒ​​​ന്നാം സ്ഥാ​​​നം ല​​​ഭി​​​ച്ച​​​ത് കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ പാ​​​യ​​​മ്പ്ര ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളി​​​നാ​​​ണ്. ഗ​​​വ​​​ൺ​​​മെ​​​ന്‍റ് മോ​​​ഡ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ൾ ഫോ​​​ർ ഗേ​​​ൾ​​​സ്, പ​​​ട്ടം ര​​​ണ്ടാം സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി.


മൗ​​​ണ്ട് കാ​​​ർ​​​മ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ൾ ഫോ​​​ർ ഗേ​​​ൾ​​​സ് കോ​​​ട്ട​​​യ​​​വും ഗ​​​വ​​​ൺ​​​മെ​​​ന്‍റ് എ​​​ൽ​​​പി സ്‌​​​കൂ​​​ൾ കോ​​​ട്ട​​​ൺ​​​ഹി​​​ൽ വ​​​ഴു​​​ത​​​ക്കാ​​​ടും മൂ​​​ന്നാം സ്ഥാ​​​നം പ​​​ങ്കി​​​ട്ടു. ഒ​​​ന്നാം സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ സ്‌​​​കൂ​​​ളി​​​ന് 15,000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ല​​​ഭി​​​ക്കും. ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 10,000 രൂ​​​പ​​​യും 5,000 രൂ​​​പ​​​യു​​​മാ​​​ണ് ല​​​ഭി​​​ക്കു​​​ക. മൂ​​​ന്നാം സ്ഥാ​​​ന​​​ത്തി​​​ന് ര​​​ണ്ട് സ്‌​​​കൂ​​​ളു​​​ക​​​ൾ അ​​​ർ​​​ഹ​​​ത നേ​​​ടി​​​യ​​​തി​​​നാ​​​ൽ സ​​​മ്മാ​​​ന​​​ത്തു​​​ക വി​​​ഭ​​​ജി​​​ച്ച് ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.