ട്രാ​ൻ​സ്മെ​ൻ സ​ഹ​ദി​ന് കു​ഞ്ഞ് പി​റ​ന്നു
Thursday, February 9, 2023 12:00 AM IST
കോ​​​ഴി​​​ക്കോ​​​ട്: സ്ത്രീ​​​യി​​​ൽ​​​നി​​​ന്നു ട്രാ​​​ൻ​​​സ്മെ​​​ൻ ആ​​​യി രൂ​​​പ​​​മാ​​​റ്റം വ​​​രു​​​ത്തി​​​യ സ​​​ഹ​​​ദി​​​നു കു​​​ഞ്ഞ് പി​​​റ​​​ന്നു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​യി​​​രു​​​ന്നു പ്ര​​​സ​​​വം. ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് കു​​​ഞ്ഞ് ജ​​​നി​​​ച്ച​​​ത്. സ​​​ന്തോ​​​ഷ​​​വാ​​​ർ​​​ത്ത പ​​​ങ്കി​​​ട്ടു​​​കൊ​​​ണ്ട് ട്രാ​​​ൻ​​​സ് ആ​​​ക്ടി​​​വി​​​സ്റ്റാ​​​യ ശീ​​​ത​​​ൾ ശ്യാം ‘​​​ആ കു​​​ഞ്ഞു പി​​​റ​​​ന്നു’ എ​​​ന്ന് ഫേ​​​സ്ബു​​​ക്കി​​​ൽ കു​​​റി​​​ച്ചു.


സ​​​ഹ​​​ദി​​​ന്‍റെ പ​​​ങ്കാ​​​ളി​​​യാ​​​യ സി​​​യ​​പ​​​വ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഒ​​​പ്പ​​​മു​​​ണ്ട്. കു​​​ഞ്ഞി​​​ന്‍റെ ജ​​​ന​​​ന​​​ത്തോ​​​ടെ ഇ​​​രു​​​വ​​​രും രാ​​​ജ്യ​​​ത്തെ ട്രാ​​​ൻ​​​സ് ജെ​​​ൻ​​​ഡ​​​ർ സ​​​മൂ​​​ഹ​​​ത്തി​​​ലെ ആ​​​ദ്യ മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​യി.

സി​​​യ​​പ​​​വ​​​ൽ ക​​​ഴി​​​ഞ്ഞ മാ​​​സം ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ൽ മെ​​​റ്റേ​​​ണി​​​റ്റി ഫോ​​​ട്ടോ​​​ഷൂ​​​ട്ട് പ​​​ങ്കു​​​വ​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് സ​​​ഹ​​​ദ് ഗ​​​ർ​​​ഭി​​​ണി​​​യാ​​​യ വി​​​വ​​​രം പു​​​റം​​​ലോ​​​ക​​​മ​​​റി​​​ഞ്ഞ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.