ഒ​രു ല​ക്ഷം കൈ​ക്കൂ​ലി: ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ
ഒ​രു ല​ക്ഷം  കൈ​ക്കൂ​ലി: ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ
Thursday, February 9, 2023 12:33 AM IST
തൊ​​ടു​​പു​​ഴ: വീ​​ട്ടി​​ൽ നി​​ന്നും മാ​​ൻ​​കൊ​​ന്പ് ക​​ണ്ടെ​​ടു​​ത്ത കേ​​സ് ല​​ഘൂ​​ക​​രി​​ക്കു​​ന്ന​​തി​​നാ​​യി ഒ​​രു ല​​ക്ഷം രൂ​​പ കൈ​​ക്കൂ​​ലി വാ​​ങ്ങി​​യ ഫോ​​റ​​സ്റ്റ് റേ​​ഞ്ച് ഓ​​ഫീ​​സ​​റെ വി​​ജി​​ല​​ൻ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

തൊ​​ടു​​പു​​ഴ ഫോ​​റ​​സ്റ്റ് റേ​​ഞ്ച് ഓ​​ഫീ​​സ​​ർ ലി​​ബി​​ൻ ജോ​​ണി​​നെ​​യാ​​ണ് വി​​ജി​​ല​​ൻ​​സ് സം​​ഘം ക്വാ​​ർ​​ട്ടേ​​ഴ്സി​​ൽ വ​​ച്ച് കൈ​​ക്കൂ​​ലി വാ​​ങ്ങു​​ന്ന​​തി​​നി​​ടെ ഇ​​ന്ന​​ലെ രാ​​ത്രി അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പ​​രാ​​തി​​ക്കാ​​ര​​ന്‍റെ വീ​​ട്ടി​​ൽ ഓ​​പ്പ​​റേ​​ഷ​​ൻ കു​​ബേ​​ര​​യു​​ടെ ഭാ​​ഗ​​മാ​​യി തൊ​​ടു​​പു​​ഴ പോ​​ലീ​​സ് ന​​ട​​ത്തി​​യ റെ​​യ്ഡി​​ൽ മാ​​ൻ​​കൊ​​ന്പി​​ന്‍റെ ക​​ഷ​​ണം ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. ഇ​​തു വ​​നം​​വ​​കു​​പ്പി​​ന് കൈ​​മാ​​റി​​യ​​തി​​ന് പി​​ന്നാ​​ലെ തൊ​​ടു​​പു​​ഴ ഫോ​​റ​​സ്റ്റ് റേ​​ഞ്ച് ഓ​​ഫീ​​സി​​ൽ പ​​രാ​​തി​​ക്കാ​​ര​​നെ​​തി​​രേ കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു.

ഈ ​​കേ​​സ് ല​​ഘൂ​​ക​​രി​​ച്ച് ന​​ൽ​​കാ​​മെ​​ന്നും അ​​റ​​സ്റ്റ് ഒ​​ഴി​​വാ​​ക്കാ​​മെ​​ന്നും അ​​തി​​നാ​​യി ഒ​​രു ല​​ക്ഷം രൂ​​പ​​യും മ​​ദ്യ​​വും വേ​​ണ​​മെ​​ന്നും റേ​​ഞ്ച് ഓ​​ഫീ​​സ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു. മ​​ദ്യം മു​​ട്ട​​ത്തു​​ള്ള റേ​​ഞ്ച് ഓ​​ഫീ​​സ​​റു​​ടെ ക്വാ​​ർ​​ട്ടേ​​ഴ്സി​​ൽ എ​​ത്തി​​ച്ചു ന​​ൽ​​കി​​യ​​പ്പോ​​ൾ ഒ​​രു ല​​ക്ഷം രൂ​​പ കൂ​​ടി ഉ​​ട​​ൻ ന​​ൽ​​ക​​ണ​​മെ​​ന്ന് ഇ​​യാ​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടു. കൈ​​ക്കൂ​​ലി ത്തു​​ക കു​​റ​​ച്ചു ന​​ൽ​​കാ​​മോ എ​​ന്ന് ചോ​​ദി​​ച്ച​​പ്പോ​​ൾ ഒ​​രു ല​​ക്ഷം രൂ​​പ ത​​ന്നെ വേ​​ണ​​മെ​​ന്ന് റേ​​ഞ്ച് ഓ​​ഫീ​​സ​​ർ നി​​ർ​​ബ​​ന്ധം പി​​ടി​​ച്ചു. തു​​ട​​ർ​​ന്ന് പ​​രാ​​തി​​ക്കാ​​ര​​ൻ വി​​ജി​​ല​​ൻ​​സി​​നെ സ​​മീ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


വി​​ജി​​ല​​ൻ​​സ് ആ​​ൻ​​ഡ് ആ​​ന്‍റി ക​​റ​​പ്ഷ​​ൻ ബ്യൂ​​റോ കോ​​ട്ട​​യം ഈ​​സ്റ്റേ​​ണ്‍ റേ​​ഞ്ച് എ​​സ്പി വി.​​ജി.​​വി​​നോ​​ദ് കു​​മാ​​റി​​ന്‍റെ നി​​ർ​​ദ്ദേ​​ശ​​പ്ര​​കാ​​രം ഇ​​ടു​​ക്കി യൂ​​ണി​​റ്റ് ഡി​​വൈ​​എ​​സ്പി ഷാ​​ജു ജോ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ൻ​​സ്പെ​​ക്ട​​ർ​​മാ​​രാ​​യ ടി​​പ്സ​​ണ്‍ തോ​​മ​​സ്, ടി.​​ആ​​ർ.​​കി​​ര​​ണ്‍, എ​​സ്.​​പ്ര​​ദീ​​പ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് പ്ര​​തി​​യെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്. റേ​​ഞ്ച് ഓ​​ഫീ​​സ​​റെ ഇ​​ന്ന് മൂ​​വാ​​റ്റു​​പു​​ഴ വി​​ജി​​ല​​ൻ​​സ് കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.