ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യനി​ല​യി​ൽ പു​രോ​ഗ​തി
ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യനി​ല​യി​ൽ പു​രോ​ഗ​തി
Thursday, February 9, 2023 1:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന്യൂ​​​മോ​​​ണി​​​യ ബാ​​​ധ​​​യെത്തുട​​​ർ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​ടെ ആ​​​രോ​​​ഗ്യ നി​​​ല​​​യി​​​ൽ പു​​​രോ​​​ഗ​​​തി.

വി​​​ദ​​​ഗ്ധ തു​​​ട​​​ർ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യെ കൊ​​​ണ്ടുപോ​​​കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡ് ഇ​​​ന്നു യോ​​​ഗം ചേ​​​ർ​​​ന്നു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും.


ആ​​​രോ​​​ഗ്യ നി​​​ല​​​യി​​​ൽ പു​​​രോ​​​ഗ​​​തി കൈ​​​വ​​​രി​​​ച്ച ഉ​​​മ്മ​​​ൻ ചാ​​​ണ്ടി ഇ​​​ന്ന​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​മാ​​​യി സം​​​സാ​​​രി​​​ച്ചു. ഒ​​​ൻ​​​പ​​​തം​​​ഗ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സം​​​ഘ​​​മാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ ചി​​​കി​​​ത്സി​​​ക്കു​​​ന്ന​​​ത്. മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല വി​​​ല​​​യി​​​രു​​​ത്തിവ​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.