കരാറുകാരനിൽനിന്ന് കൈക്കൂലി; നഗരസഭ സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്‍റും കുടുങ്ങി
കരാറുകാരനിൽനിന്ന് കൈക്കൂലി; നഗരസഭ സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്‍റും കുടുങ്ങി
Saturday, March 4, 2023 12:25 AM IST
തി​രു​വ​ല്ല: ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ ക​രാ​റു​കാ​ര​നി​ൽനി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യും ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റും വി​ജി​ല​ന്‍സി​ന്‍റെ പി​ടി​യി​ൽ. തി​രു​വ​ല്ല ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​മ്പ​ല​പ്പു​ഴ സ​ദാ​ന​ന്ദ​പു​രം അ​നു​പ​മ വീ​ട്ടി​ല്‍ നാ​രാ​യ​ണ​ന്‍ സ്റ്റാ​ലി​ന്‍ (51), അ​റ്റ​ന്‍ഡ​ര്‍ മ​ണ്ണ​ടി പാ​ല​വി​ള കി​ഴ​ക്കേ​തി​ല്‍ ഹ​സീ​ന ബീ​ഗം (42) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സി​ൽ വ​ച്ചാ​ണ് പ​ത്ത​നം​തി​ട്ട വി​ജി​ല​ന്‍സ് സം​ഘം ഇ​രു​വ​രേ​യും പി​ടി​കൂ​ടി​യ​ത്. ന​ഗ​ര​സ​ഭ​യി​ലെ ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​നു​ള​ള ക​രാ​റു​കാ​ര​നാ​യ എം. ​ക്രി​സ്റ്റ​ഫ​റി​ൽനി​ന്ന് 25,000 രൂ​പ​യാ​ണ് കൈ​ക്കൂ​ലി​യാ​യി വാ​ങ്ങി​യ​ത്. ര​ണ്ട് ഗ​സ​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ സെ​ക്ര​ട്ട​റി​ക്ക് മു​ന്നി​ലെ​ത്തി​യ ക​രാ​റു​കാ​ര​നാ​യ ക്രി​സ്റ്റ​ഫ​ര്‍ പ​ണം കൈ​മാ​റി.


ആ​ദ്യം മേ​ശ​യി​ലി​ട്ട സെ​ക്ര​ട്ട​റി ഉ​ട​ന്‍ത​ന്നെ ഹ​സീ​ന​യെ വി​ളി​ച്ച് പ​ണം കൈ​മാ​റി. പ​ണ​മ​ട​ങ്ങി​യ ക​വ​റു​മാ​യി ഹ​സീ​ന കാ​ബി​ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ വി​ജി​ല​ന്‍സ് സം​ഘം എ​ത്തു​ക​യാ​യി​രു​ന്നു. സെ​ക്ര​ട്ട​റി​യു​ടെ സ്വ​കാ​ര്യ അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​തി​നു​വേ​ണ്ടി ന​ല്‍കി​യ തു​ക​യാ​ണ് തന്‍റെ കൈ​യി​ല്‍ ത​ന്ന​തെ​ന്നാ​ണ് ഹ​സീ​ന വി​ജി​ല​ന്‍സി​ല്‍ ന​ല്‍കി​യ പ്രാ​ഥ​മി​ക മൊ​ഴി.

ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​തി​നു​പി​ന്നാ​ലെ ഇ​വ​രു​ടെ വീ​ടു​ക​ളി​ലും വി​ജി​ല​ന്‍സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. പ​ത്ത​നം​തി​ട്ട വി​ജി​ല​ന്‍സ് ഡി​വൈ​എ​സ്പി ഹ​രി വി​ദ്യാ​ധ​ര​ന്‍, സി​ഐ​മാ​രാ​യ കെ. ​അ​നി​ല്‍ കു​മാ​ര്‍, എ​സ്. അ​ഷ​റ​ഫ്, ജെ. ​രാ​ജീ​വ്, എ​എ​സ്ഐ​മാ​രാ​യ ഹ​രി​ലാ​ല്‍, ഷാ​ജി ജോ​ണ്‍, വ​നി​താ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ രേ​ഷ്മ രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.