മാർ ജോസഫ് പവ്വത്തിൽ ഗുരുശ്രേഷ്ഠൻ: പ്രതിപക്ഷ നേതാവ്
Sunday, March 19, 2023 1:02 AM IST
കൊച്ചി: സീറോ മലബാർ സഭയുടെ മുതിർന്ന മെത്രാപ്പോലീത്ത മാർ ജോസഫ് പവ്വത്തിൽ ഗുരുശ്രേഷ്ഠനാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുസ്മരിച്ചു.
വിശ്വാസത്തിലൂന്നി കർശന നിലപാടുകൾ സ്വീകരിച്ചിരുന്ന സഭാമേധാവിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗത്തിൽ വിശ്വാസിസമൂഹത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.