ക​ര്‍​ഷ​ക​രെ​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും ബി​ജെ​പി സം​ര​ക്ഷി​ക്കി​ല്ല: കെ.​സി. വേ​ണു​ഗോപാ​ല്‍
ക​ര്‍​ഷ​ക​രെ​യും  ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും  ബി​ജെ​പി സം​ര​ക്ഷി​ക്കി​ല്ല: കെ.​സി. വേ​ണു​ഗോപാ​ല്‍
Monday, March 20, 2023 4:38 AM IST
കൊ​​​ച്ചി: ക​​​ര്‍​ഷ​​​ക​​​രെ​​​യും ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ​​​യും ബി​​​ജെ​​​പി ഒ​​​രി​​​ക്ക​​​ലും സം​​​ര​​​ക്ഷി​​​ക്കി​​​ല്ലെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ എം​​​പി. ക​​​ര്‍​ഷ​​​ക​​​രോ​​​ടു​​​ള്ള കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ട് ജ​​​ന​​​ങ്ങ​​​ള്‍​ക്ക​​​റി​​​യാം. കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര സ​​​ഹ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​ക​​​നാ​​​ണു ക​​​ര്‍​ഷ​​​ക​​​രെ നെ​​​ഞ്ച​​​ത്തേ​​​ക്കു വാ​​​ഹ​​​നം ഓ​​​ടി​​​ച്ചു​​​ക​​​യ​​​റ്റിക്കൊ​​​ന്ന​​​ത്.

കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ക​​​ര്‍​ഷ​​​ക​​​ദ്രോ​​​ഹ നി​​​യ​​​മ​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ ഒ​​​രു വ​​​ര്‍​ഷ​​​ക്കാ​​​ലം വെ​​​യി​​​ലും മ​​​ഞ്ഞും മ​​​ഴ​​​യു​​​മേ​​​റ്റ് ക​​​ര്‍​ഷ​​​ക​​​ര്‍​ക്കു പോ​​​രാ​​​ടേ​​​ണ്ടിവ​​​ന്നി​​​ട്ടു​​​ണ്ട്. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ 700ല്‍​ പ​​​രം ക​​​ര്‍​ഷ​​​ക​​​ര്‍ മ​​​ര​​​ണ​​​പ്പെ​​​ട്ടു. മോ​​​ദി സ​​​ർ​​​ക്കാ​​​ർ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ​​​പ്പോ​​​ലും ക​​​ശാ​​​പ്പു ചെ​​​യ്യു​​​ക​​​യാ​​​ണ്. ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ള്‍ പീ​​​ഡി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്നു. ബി​​​ജെ​​​പി ഭ​​​ര​​​ണ​​​ത്തി​​​ല്‍ വ​​​ന്നശേ​​​ഷം വ്യാ​​​പ​​​ക​​​മാ​​​യി ക്രി​​​സ്ത്യ​​​ന്‍ പ​​​ള്ളി​​​ക​​​ള്‍ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും വി​​​ശ്വാ​​​സം ത​​​ക​​​ര്‍​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം കൊ​​​ച്ചി​​​യി​​​ല്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.