യു​ഡി​എ​ഫ് യോ​ഗം കൃ​ത്യ​മാ​യി ചേ​രു​ന്നി​ല്ലെ​ന്ന് ​ ആ​ര്‍​എ​സ്പി​ക്കു പ​രാ​തി
Monday, March 20, 2023 4:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​ടെ മു​​​ൾ​​​മു​​​ന​​​യി​​​ൽ നി​​​ല്ക്കു​​​ന്പോ​​​ൾ യു​​​ഡി​​​എ​​​ഫ് ചേ​​​ർ​​​ന്നു കൂ​​​ട്ടാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ കൈ​​​ക്കൊ​​​ള്ളാ​​​ത്ത​​​ത് ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മെ​​​ന്ന് ആ​​​ർ​​​എ​​​സ്പി. സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നുശേ​​​ഷം ആ​​​ർ.​​​എ​​​സ് പി ​​​സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ഷി​​​ബു​​​ബേ​​​ബി ജോ​​​ണാ​​​ണ് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.

സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ത്ര​​​യ​​​ധി​​​കം സ​​​ങ്കീ​​​ർ​​​ണ വി​​​ഷ​​​യ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്പോ​​​ൾ യു​​​ഡി​​​എ​​​ഫ് കൂ​​​ടു​​​ത​​​ൽ ജാ​​​ഗ്ര​​​ത​​​യോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണം. യു​​​ഡി​​​എ​​​ഫ് യോ​​​ഗം കൂ​​​ടു​​​ത​​​ൽ ചേ​​​ർ​​​ന്ന് മു​​​ന്ന​​​ണി​​​യി​​​ലെ എ​​​ല്ലാ ക​​​ക്ഷി​​​ക​​​ളു​​​ടേ​​​യും അ​​​ഭി​​​പ്രാ​​​യം കേ​​​ട്ട​​​ശേ​​​ഷം ശ​​​ക്ത​​​മാ​​​യ സ​​​മ​​​ര​​​ങ്ങ​​​ൾ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യ​​​ണം. യു​​​ഡി​​​എ​​​ഫ് യോ​​​ഗം കൃ​​​ത്യ​​​മാ​​​യി ചേ​​​രാ​​​ത്ത​​​തി​​​ലു​​​ള്ള ആ​​​ശ​​​ങ്ക​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​തെ​​​ന്നും ഷി​​​ബു ബേ​​​ബി ജോ​​​ണ്‍ വ്യ​​​ക്ത​​​മാ​​​ക്കി. നിയമസ​​​ഭ​​​യ്ക്ക് പു​​​റ​​​ത്ത് സ​​​മ​​​ര​​​ങ്ങ​​​ൾ വ്യാ​​​പി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്നി​​​മു​ന്ന​ണി​ക്കു ക​ഴി​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.