സ​മ്മ​ർ ബം​പ​ർ 10 കോ​ടി ആസാം സ്വ​ദേ​ശി​ക്ക്
സ​മ്മ​ർ ബം​പ​ർ 10 കോ​ടി ആസാം സ്വ​ദേ​ശി​ക്ക്
Tuesday, March 21, 2023 1:09 AM IST
ആ​​​ലു​​​വ: സം​​​സ്ഥാ​​​ന ലോ​​​ട്ട​​​റി വ​​​കു​​​പ്പി​​​ന്‍റെ 10 കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​മ്മ​​​ർ ബം​​​പ​​​ർ അ​​​ടി​​​ച്ച ഭാ​​​ഗ്യ​​​വാ​​​നെ തി​​​രി​​​ച്ച​​​റി​​​ഞ്ഞു. സി​​​നി​​​മാ-​​​സീ​​​രി​​​യ​​​ൽ താ​​​രം രാ​​​ജി​​​നി ചാ​​​ണ്ടി​​​യു​​​ടെ വീ​​​ട്ടി​​​ലെ സ​​​ഹാ​​​യി​​​യാ​​​യ ആ​​​സാം സ്വ​​​ദേ​​​ശി ആ​​​ൽ​​​ബ​​​ർ​​​ട്ട് ടി​​​ഗ​​​യാ​​ണു ഭാ​​​ഗ്യ​​വാ​​ൻ. സ​​​മ്മാ​​​നാ​​​ര്‍​ഹ​​​മാ​​​യ ടി​​​ക്ക​​​റ്റ് ആ​​​ലു​​​വ എ​​​സ്ബി​​ഐ കാ​​​ത്ത​​​ലി​​​ക് സെ​​​ന്‍റ​​​ര്‍ ബ്രാ​​​ഞ്ച് മാ​​​നേ​​​ജ​​​ര്‍ ഗി​​​വ​​​ര്‍​ഗീ​​​സ് പീ​​​റ്റ​​​റി​​​നു കൈ​​​മാ​​​റി. ഇ​​​ത് ആ​​​സാ​​​മി​​​ലെ ശാ​​​ഖ​​​യി​​​ലേ​​​ക്കു മാ​​​റ്റി ന​​​ൽ​​​കും.

ആ​​ലു​​വ ചൂ​​​ണ്ടി​​​യി​​​ലു​​​ള്ള മാ​​​ഞ്ഞൂ​​​രാ​​​ൻ ലോ​​​ട്ട​​​റി ഏ​​​ജ​​​ൻ​​​സി​ വി​​റ്റ എ​​​സ് ഇ 222282 ​​​എ​​​ന്ന ന​​​മ്പ​​​രി​​​ലു​​​ള്ള ടി​​​ക്ക​​​റ്റാ​​ണ് സ​​മ്മാ​​നാ​​ർ​​ഹ​​മാ​​യ​​ത്. ഒ​​​ന്നാം സ​​​മ്മാ​​​നം ല​​​ഭി​​​ച്ച വി​​​വ​​​രം ഓ​​​ൺ​​​ലൈ​​​ൻ മു​​​ഖേ​​​ന​​​യാ​​​ണ് അ​​​റി​​​ഞ്ഞ​​​ത്. പ​​​ത്തു വ​​​ർ​​​ഷ​​​മാ​​​യി ലോ​​​ട്ട​​​റി എ​​​ടു​​​ക്കു​​​ന്ന ഇ​​ദ്ദേ​​ഹ​​ത്തി​​ന് ഇ​​​തി​​​ന് മു​​​മ്പ് 5,000 രൂ​​​പ സ​​​മ്മാ​​​നം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

ഡി​​​മ​​​കു​​​ച്ചി ഉ​​​ഡ​​​ൽ​​​ഗു​​​രി​ സ്വ​​ദേ​​ശി​​യാ​​യ ആ​​​ൽ​​​ബ​​​ർ​​​ട്ട് ടി​​​ഗ ക​​​ട​​​ബാ​​​ധ്യ​​​ത​​​ക​​​ൾ തീ​​​ർ​​​ക്കാ​​നാ​​യി 1995 ലാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു തീ​​​വ​​​ണ്ടി ക​​​യ​​​റി​​​യ​​​ത്. ആ​​​ലു​​​വ​​​യി​​​ലും സ​​മീ​​പ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും നി​​​ര​​​വ​​​ധി ജോ​​​ലി​​​ക​​​ൾ ചെ​​​യ്തു. 15 വ​​​ർ​​​ഷ​​​മാ​​​യി സി​​​നി​​​മാ താ​​​രം രാ​​​ജി​​​നി ചാ​​​ണ്ടി​​​യു​​​ടെ വീ​​​ട്ടി​​​ലാ​​ണു ജോ​​ലി. ടി​​​ക്ക​​​റ്റി​​​ന് ബം​​​പ​​ർ അ​​​ടി​​​ച്ച​​​ത് ആ​​​സാ​​​മി​​​ലു​​​ള്ള ഭാ​​​ര്യ​​​യോ​​​ടും വൈ​​​കു​​ന്നേ​​രം രാ​​​ജി​​​നി​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് ചാ​​​ണ്ടി​​​യോ​​​ടു​​​മാ​​​ണ് ആ​​​ദ്യം പ​​​റ​​​ഞ്ഞ​​​ത്.


ചാ​​​ണ്ടി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ആ​​​ലു​​​വ എ​​​സ്ബി​​​ഐ യി​​​ലെ​​​ത്തി ടി​​​ക്ക​​​റ്റ് കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഭാ​​​ര്യ അ​​​ഞ്ച​​​ല ടി​​​ഗ​​​യും ര​​ണ്ടു മ​​​ക്ക​​​ളും ഏ​​​ലി​​​യാ​​​സ് (അ​​​ഞ്ചാം ക്ളാ​​​സ്), ഡേ​​​വി​​​ഡ് (ഒ​​​ന്നാം ക്ളാ​​​സ്) അ​​ട​​ങ്ങി​​യ​​താ​​ണു കു​​​ടും​​​ബം. ഷീ​​​റ്റു​​കൊ​​​ണ്ട് നി​​​ർ​​​മി​​​ച്ച വീ​​​ട്ടി​​​ലാ​​​ണ് ആ​​​ൽ​​​ബ​​​ർ​​​ട്ടി​​​ന്‍റെ കു​​​ടും​​​ബം താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്.

ന​​​ല്ലൊ​​​രു വീ​​​ട് നി​​​ർ​​​മി​​​ച്ച് മ​​​ക്ക​​​ൾ​​​ക്കു ന​​​ല്ല വി​​​ദ്യാ​​​ഭ്യാ​​​സം കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് ആ​​​ദ്യ ല​​​ക്ഷ്യ​​​മെ​​​ന്ന് പ​​റ​​ഞ്ഞ ആ​​​ൽ​​​ബ​​​ർ​​​ട്ട് ടി​​ഗ​​യ്ക്ക്, ഭാ​​​ഗ്യം ത​​​ന്ന കേ​​​ര​​​ള​​​ത്തി​​​ൽ തു​​​ട​​​രാ​​​നാ​​​ണു താ​​​ത്പ​​​ര്യം. അ​​​ശോ​​​ക​​​പു​​​രം കൊ​​​ടി​​​കു​​​ത്തു​​​മ​​​ല​​​യി​​​ലെ ര​​​ജ​​​നി ചാ​​​ണ്ടി​​​യു​​​ടെ വീ​​​ട്ടി​​​ലാ​​​ണ് ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന​​​ത്.

ഒ​​രു വ​​ർ​​ഷം മു​​ന്പ് ചെ​​​ങ്ങ​​​മ​​​നാ​​ട്ടെ ഫ്ളാ​​​റ്റി​​​ലേ​​​ക്കു രാ​​​ജി​​​നി ചാ​​​ണ്ടി താ​​മ​​സം മാ​​​റി‌​​യ​​പ്പോ​​ഴും ആ​​​ൽ​​​ബ​​​ർ​​​ട്ട് ടി​​​ഗ ഒ​​​പ്പ​​​മു​​​ണ്ട്. പ​​​ഴ​​​യ വീ​​​ടി​​​ലെ കാ​​​വ​​​ൽ​​​ജോ​​ലി​​യും ചെ​​​ടി​​​ക​​​ൾ ന​​​ന​​​യ്ക്കു​​​ന്ന​​​തും ഇ​​​പ്പോ​​​ഴും ആ​​​ൽ​​​ബ​​​ർ​​​ട്ട് ആ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.