പ്രമുഖരുടെ നീണ്ട നിര
പ്രമുഖരുടെ നീണ്ട നിര
Wednesday, March 22, 2023 12:12 AM IST
ച​ങ്ങ​നാ​ശേ​രി: ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന് ആ​ദ​വ​ര്‍പ്പി​ക്കാ​ന്‍ കേ​ര​ള​ത്തി​ന്‍റെ പൊ​തുസ​മൂ​ഹം ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്ക്. പി​താ​വി​ന്‍റെ ഭൗ​തി​ക​ശ​രീ​രം പൊ​തു​ദ​ര്‍ശ​ന​ത്തി​നാ​യി പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യും പ​രി​സ​ര​വും ജ​ന​സാ​ഗ​ര​മാ​യി.

കേ​ര​ള​ത്തി​ലെ വി​വി​ധ ക്രൈ​സ്ത​വ​സ​ഭാ സ​മൂ​ഹ​ങ്ങ​ളി​ല്‍നി​ന്നു​ള്ള മെ​ത്രാ​ന്മാ​ര്‍, വൈ​ദി​ക​ര്‍, സ​ന്യാ​സി​നി​ക​ള്‍, വി​ശ്വാ​സി​ക​ള്‍ തു​ട​ങ്ങി വ​ന്‍ജ​നാ​വ​ലി​യാ​ണു വ​ലി​യ ഇ​ട​യ​ന് ആ​ദ​ര​വ​ര്‍പ്പി​ക്കാ​നെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ്പ​റ​മ്പി​ല്‍, മാ​ര്‍ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത്, മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വാ, തി​രു​വ​ല്ല ആ​ര്‍ച്ച്ബി​ഷ​പ് തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ്, ക്‌​നാ​നാ​യ ആ​ര്‍ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് മാ​ര്‍ സേ​വേ​റി​യോ​സ്, തോ​മ​സ് മാ​ര്‍ യൗ​സേ​ബി​യോ​സ്, കോ​ട്ട​യം രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്മാ​രാ​യ മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ പ​ണ്ടാ​ര​ശേ​രി, ഗീ​വ​ര്‍ഗീ​സ് മാ​ര്‍ അ​പ്രേം തു​ട​ങ്ങി​യ​വ​ര്‍ പ​വ്വ​ത്തി​ലി​ന് ആ​ദ​രാ​ഞ്ജ​ലിയ​​ര്‍പ്പി​ച്ച് പ്രാ​ര്‍ഥ​ന ന​ട​ത്തി.

മ​ന്ത്രി​മാ​രാ​യ സ​ജി ചെ​റി​യാ​ന്‍, വി.​എ​ന്‍.​വാ​സ​വ​ന്‍, റോ​ഷി അ​ഗ​സ്റ്റി​ന്‍, നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, എം​എ​ല്‍എ​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, പി.​ജെ.​ജോ​സ​ഫ്, തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ജോ​ബ് മൈ​ക്കി​ള്‍, മാ​ണി സി​. കാ​പ്പ​ന്‍, കെ.​ബി.​ഗ​ണേ​ഷ്‌​കു​മാ​ര്‍, അ​നു​പ് ജേ​ക്ക​ബ്, മാ​ത്യു ടി.​തോ​മ​സ്, ആന്‍റണി ജോ​ണ്‍, രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി, ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ്, മു​ന്‍ ഗ​വ​ര്‍ണ​ര്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍, മു​ന്‍മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്, രാ​ജ്യ​സ​ഭാ മു​ന്‍ ഉ​പാ​ധ്യ​ക്ഷ​ന്‍ പ്ര​ഫ.​പി.​ജെ. ​കു​ര്യ​ന്‍, മു​ന്‍മ​ന്ത്രി കെ.​സി. ​ജോ​സ​ഫ്, മു​ന്‍കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം.​ സു​ധീ​ര​ന്‍, ഡോ.​പി.​സി.​ സി​റി​യക്‌, മു​ന്‍ വൈ​സ് ചാ​ന്‍സ​ല​ര്‍മാ​രാ​യ ഡോ.​ജാ​ന്‍സി ജ​യിം​സ്, ഡോ.​കെ.​എ​സ്.​ രാ​ധാ​കൃ​ഷ്ണ​ന്‍, എ​ന്‍എ​സ്എ​സ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡം​ഗം ഹ​രി​കു​മാ​ര്‍ കോ​യി​ക്ക​ല്‍, എ​സ്എ​ന്‍ഡി​പി യൂ​ണി​യ​ന്‍ പ്ര​സി​ഡന്‍റ് ഗി​രീ​ഷ് കോ​നാ​ട്ട്, മു​ഹ​മ്മ​ദ് ന​ദീ​ര്‍ മൗ​ല​വി, അ​ര്‍ഷാ​ദ് ബു​ഖാ​രി, മു​ന്‍ ഡി​ജി​പി സി​ബി മാ​ത്യൂസ്, മി​ല്‍മ ചെ​യ​ര്‍മാ​ന്‍ എം.​ടി.​ ജ​യ​ന്‍, ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ സ​ന്ധ്യാ മ​നോ​ജ് തു​ട​ങ്ങി​യ​വ​ര്‍ ആ​ദ​ര​വര്‍പ്പി​ക്കാ​നെ​ത്തി​യ പ്ര​മു​ഖ​രി​ല്‍പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.