മാര്‍ പവ്വത്തിലിന്‍റെ കബറടക്കം ഇന്ന്
മാര്‍ പവ്വത്തിലിന്‍റെ  കബറടക്കം ഇന്ന്
Wednesday, March 22, 2023 12:51 AM IST
ച​ങ്ങ​നാ​ശേ​രി: ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ ക​ബ​റ​ട​ക്കം സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 9.30ന് ​സം​സ്‌​കാ​ര​ശു​ശ്രൂ​ഷ​യു​ടെ ര​ണ്ടാം​ഭാ​ഗം കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ ന​യി​ക്കും.

സീ​റോ​ മ​ല​ബാ​ര്‍സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി വി​ശു​ദ്ധ​കു​ര്‍ബാ​ന അ​ര്‍പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍കും. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ള്‍പ്പെ​ടെ അ​മ്പ​തോ​ളം ബി​ഷ​പ്പു​മാ​ര്‍ സ​ഹ​കാ​ര്‍മി​ക​രാ​യി​രി​ക്കും.

സീ​റോ​മ​ല​ങ്ക​ര​ സ​ഭ​ാ മേ​ജ​ര്‍ആ​ര്‍ച്ച് ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ മാർ ബ​സേ​ലി​യോ​സ് ക്ലീമി​സ് കാതോലിക്കാ ബാവ, ല​ത്തീ​ന്‍സ​ഭാ പ്ര​തി​നി​ധി കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ.​ വ​ര്‍ഗീ​സ് ച​ക്കാ​ല​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ സ​ന്ദേ​ശ​ങ്ങ​ള്‍ ന​ല്‍കും. ഫ്രാ​ന്‍സി​സ് മാ​ര്‍പാ​പ്പയ്ക്കു​വേ​ണ്ടി വ​ത്തി​ക്കാ​ന്‍ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി അ​യ​ച്ച അ​നു​ശോ​ച​ന സ​ന്ദേ​ശം ബി​ഷ​പ് മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത് വാ​യി​ക്കും.


ചെ​മ്പ് പ​ട്ട​യി​ല്‍ കൊ​ത്തി ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സാ​ക്ഷ്യ​പ്പെ​ടു​ത്തി കൈ​യൊ​പ്പു വ​ച്ച മാ​ര്‍ പ​വ്വ​ത്തി​ലി​ന്‍റെ ജീ​വി​ത​രേ​ഖ ഭൗ​തി​ക​ശ​രീ​ര​ത്തോ​ടൊ​പ്പം പെ​ട്ടി​യി​ല്‍ വ​ച്ചാ​ണ് അ​ട​ക്കം​ചെ​യ്യു​ന്നത്.​ മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യോ​ടു ചേ​ര്‍ന്നു​ള്ള മ​ര്‍ത്ത​്മ​റി​യം ക​ബ​റി​ട​ പ​ള്ളി​യി​ലാ​ണ് ഭൗ​തി​ക​ശ​രീ​രം സം​സ്‌​ക​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.