ഭ​ക്ഷ്യ സു​ര​ക്ഷാ ഗ്രി​വ​ൻ​സ് പോ​ർ​ട്ട​ൽ സ​ജ്ജ​മാ​യി
ഭ​ക്ഷ്യ സു​ര​ക്ഷാ ഗ്രി​വ​ൻ​സ് പോ​ർ​ട്ട​ൽ സ​ജ്ജ​മാ​യി
Thursday, March 23, 2023 12:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ക്ഷ്യ സു​​​ര​​​ക്ഷാ വ​​​കു​​​പ്പി​​​ന്‍റെ ഗ്രി​​​വ​​​ൻ​​​സ് പോ​​​ർ​​​ട്ട​​​ൽ ആ​​​രോ​​​ഗ്യ വീ​​​ണാ ജോ​​​ർ​​​ജ് പു​​​റ​​​ത്തി​​​റ​​​ക്കി. ഈ ​​​പോ​​​ർ​​​ട്ട​​​ലി​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ പ​​​രാ​​​തി​​​ക​​​ൾ നേ​​​രി​​​ട്ട​​​റി​​​യി​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. പ​​​രാ​​​തി​​​യി​​​ൻ​​​മേ​​​ൽ എ​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ളും അ​​​റി​​​യാ​​​ൻ സാ​​​ധി​​​ക്കും. പ​​​രാ​​​തി സം​​​ബ​​​ന്ധി​​​ച്ച ഫോ​​​ട്ടോ​​​യും വീ​​​ഡി​​​യോ​​​യും അ​​​പ് ലോ​​​ഡ് ചെ​​​യ്യാ​​​നും സാ​​​ധി​​​ക്കും.

എ​​​ങ്ങ​​​നെ പ​​​രാ​​​തി​​​പ്പെ​​​ട​​​ണം?

ആ​​​ദ്യ​​​മാ​​​യി ഭ​​​ക്ഷ്യ സു​​​ര​​​ക്ഷാ​​​വ​​​കു​​​പ്പി​​​ന്‍റെ https://www.eatrigh t.foodsafety.kerala.gov.in/ എ​​​ന്ന ലി​​​ങ്കി​​​ൽ ക്ലി​​​ക്ക് ചെ​​​യ്യു​​​ക. റി​​​പ്പോ​​​ർ​​​ട്ട് കം​​​പ്ലെ​​​യി​​​ന്‍റ് , മൈ ​​​കം​​​പ്ലെ​​​യി​​​ന്‍റ് സ് ​​​എ​​​ന്നീ ര​​​ണ്ട് ഐ​​​ക്ക​​​ണു​​​ക​​​ൾ കാ​​​ണാം.

ആ​​​ദ്യം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ര​​​ജി​​​സ്റ്റ​​​റി​​​ൽ ക്ലി​​​ക്ക് ചെ​​​യ്യു​​​മ്പോ​​​ൾ വ​​​രു​​​ന്ന പേ​​​ജി​​​ൽ മൊ​​​ബൈ​​​ൽ ന​​​മ്പ​​​ർ ന​​​ൽ​​​കി ഒ​​​ടി​​​പി എ​​​ടു​​​ക്കു​​​ക. തു​​​ട​​​ർ​​​ന്ന് പേ​​​ര്, ഒ​​​ടി​​​പി എ​​​ന്നി​​​വ ന​​​ൽ​​​കു​​​മ്പോ​​​ൾ കം​​​പ്ലെ​​​യി​​​ന്‍റ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​നു​​​ള്ള പേ​​​ജ് വ​​​രും.


അ​​​തി​​​ൽ ജി​​​ല്ല, സ​​​ർ​​​ക്കി​​​ൾ, സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ പേ​​​ര്, ലൊ​​​ക്കേ​​​ഷ​​​ൻ, ലാ​​​ൻ​​​ഡ്മാ​​​ർ​​​ക്ക്, പ​​​രാ​​​തി, പ​​​രാ​​​തി​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ എ​​​ന്നി​​​വ ന​​​ൽ​​​ക​​​ണം.

തു​​​ട​​​ർ​​​ന്ന് ഫോ​​​ട്ടോ​​​യും വീ​​​ഡി​​​യോ​​​യും അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം. ഐ​​​ഡ​​​ന്‍റി​​​റ്റി വെ​​​ളി​​​പ്പെ​​​ടു​​​ത്തേ​​​ണ്ടെ​​​ങ്കി​​​ൽ നോ ​​​ഐ​​​ക്ക​​​ൺ കൊ​​​ടു​​​ക്ക​​​ണം. അ​​​ത് ക​​​ഴി​​​ഞ്ഞ് സ​​​ബ്മി​​​റ്റ് ചെ​​​യ്യാം.

ഹോം ​​​പേ​​​ജി​​​ലെ മൈ ​​​കം​​​പ്ലെ​​​യി​​​ന്‍റ്സി​​​ലൂ​​​ടെ പ​​​രാ​​​തി​​​യി​​​ൻ​​​മേ​​​ൽ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ളും അ​​​റി​​​യാ​​​നാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.