ക‌ടലിൽ കുടുങ്ങിയ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
ക‌ടലിൽ കുടുങ്ങിയ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ  ര​ക്ഷ​പ്പെ​ടു​ത്തി
Thursday, March 23, 2023 12:48 AM IST
അ​​​ഴീ​​​ക്കോ​​​ട്: മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നു പോ​​​യി ബോ​​​ട്ടി​​​ന്‍റെ എ​​​ൻ​​​ജി​​​ൻ നി​​​ല​​​ച്ച് ക​​​ട​​​ലി​​​ൽ കു​​​ടു​​​ങ്ങി​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ഫി​​​ഷ​​​റീ​​​സ് വ​​​കു​​​പ്പി​​​ന്‍റെ ബോ​​​ട്ട് എ​​​ത്തി ക​​​ര​​​യി​​​ലെ​​​ത്തി​​​ച്ചു.

മു​​​ന​​​ന്പം പ​​​ള്ളി​​​പ്പു​​​റം സ്വ​​​ദേ​​​ശി ഒ​​​ബ്സ​​​ർ​​​ട്ട് ആ​​​ന്‍റ​​​ണി എ​​​ന്ന​​​യാ​​​ളു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ക്വീ​​​ൻ മേ​​​രി എ​​​ന്ന ബോ​​​ട്ടാ​​​ണു​​ക​​​ട​​​ലി​​​ൽ പ​​​ത്തു നോ​​​ട്ടി​​​ക്ക​​​ൽ മൈ​​​ൽ അ​​​ക​​​ലെ അ​​​ഴീ​​​ക്കോ​​​ട് വ​​​ട​​​ക്ക് പ​​​ടി​​​ഞ്ഞാ​​​റ് ആ​​​ഴ​​​ക്ക​​​ട​​​ലി​​​ൽ കു​​​ടു​​​ങ്ങി​​​യ​​​ത്. എ​​​ട്ടു മ​​​ത്സ്യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണു ബോ​​​ട്ടി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. രാ​​​വി​​​ലെ എ​​​ട്ടോ​​​ടെ​​​യാ​​​ണ് ബോ​​​ട്ട് ക​​​ട​​​ലി​​​ൽ കു​​​ടു​​​ങ്ങി കി​​​ട​​​ക്കു​​​ന്ന​​​താ​​​യി അ​​​ഴീ​​​ക്കോ​​​ട് ഫി​​​ഷ​​​റീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ സ​​​ന്ദേ​​​ശം ല​​​ഭി​​​ച്ച​​​ത്.


ഫി​​​ഷ​​​റീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ സു​​​ലേ​​​ഖ​​​യു​​​ടെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം മ​​​റൈ​​​ൻ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യ ഷൈ​​​ബു, വി.​​​എ​​​ൻ. പ്ര​​​ശാ​​​ന്ത് കു​​​മാ​​​ർ, ഷി​​​നി​​​ൽ​​​കു​​​മാ​​​ർ, റ​​​സ്ക്യൂ ഗാ​​​ർ​​​ഡു​​​മാ​​​രാ​​​യ ഷി​​​ഹാ​​​ബ്, ഫ​​​സ​​​ൽ, ബോ​​​ട്ട് സ്രാ​​​ങ്ക് ദേ​​​വ​​​സി മു​​​ന​​​ന്പം, എ​​​ൻ​​​ജി​​​ൻ ഡ്രൈ​​​വ​​​ർ റോ​​​ക്കി എ​​​ന്നി​​​വ​​​ർ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.