കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക പ​ര​ന്പ​ര: പോ​സ്റ്റ്മോ​ർ​ട്ടം ജോ​ളി എ​തി​ർ​ത്തെ​ന്ന് 27-ാം സാ​ക്ഷി​യും
കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക പ​ര​ന്പ​ര: പോ​സ്റ്റ്മോ​ർ​ട്ടം ജോ​ളി എ​തി​ർ​ത്തെ​ന്ന് 27-ാം സാ​ക്ഷി​യും
Friday, March 24, 2023 1:05 AM IST
കോ​​​ഴി​​​ക്കോ​​​ട്: കൂ​​​ട​​​ത്താ​​​യ് കൊ​​​ല​​​ക്കേ​​​സ് പ​​​ര​​​ന്പ​​​ര​​​യി​​​ലെ റോ​​​യ് തോ​​​മ​​​സി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു ശേ​​​ഷം പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു പ്ര​​​തി​​​യാ​​​യ ജോ​​​ളി എ​​​തി​​​ർ​​​ത്തെ​​​ന്നും മ​​​ര​​​ണ​​​കാ​​​ര​​​ണം ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​മാ​​​ണെ​​​ന്നും ആ​​​വ​​​ർ​​​ത്തി​​​ച്ചു പ​​​റ​​​ഞ്ഞ​​​താ​​​യും 27-ാം സാ​​​ക്ഷി.

കോ​​​ഴി​​​ക്കോ​​​ട് പ്ര​​​ത്യേ​​​ക കോ​​​ട​​​തി ജ​​​ഡ്ജി എ​​​സ്.​​​ആ​​​ർ. ശ്യാം​​​ലാ​​​ൽ മു​​​മ്പാ​​​കെ​​​യാ​​​ണു കേ​​​സി​​​ലെ 27-ാം സാ​​​ക്ഷി​​​യാ​​​യ കെ.​​​ജെ. ​ആ​​​ന്‍റ​​​ണി എ​​​ന്ന വി​​​ൽ​​​സ​​​ൺ മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്. കേ​​​സി​​​ലെ 23-ാം സാ​​​ക്ഷി അ​​​ന്പ​​​ല​​​ക്കു​​​ന്ന​​​ത്ത് കെ.​​​അ​​​ശോ​​​ക​​​നും കോ​​​ട​​​തി മു​​​ന്പാ​​​കെ ഇ​​​ക്കാ​​​ര്യം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.


അ​​​ശോ​​​ക​​​ന്‍റെ സാ​​​ക്ഷി മൊ​​​ഴി​​​ക്ക് ബ​​​ല​​​മേ​​​കും വി​​​ധ​​​മാ​​​ണ് ഇ​​​ന്ന​​​ലെ 27-ാം സാ​​​ക്ഷി​​​യാ​​​യ ആ​​​ന്‍റ​​​ണി​​​യും മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്. റോ​​​യ് തോ​​​മ​​​സ് മ​​​രി​​​ച്ച​​​പ്പോ​​​ൾ എ​​​ടു​​​ത്ത കേ​​​സി​​​ൽ മ​​​ഹ​​​സ​​​ർ സാ​​​ക്ഷി​​​യാ​​​ണ് കെ.​​​ജെ. ആ​​​ന്‍റ​​​ണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.