ഭ​ക്ഷ്യ​വി​ഷ​ബാ​ധ: ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു ര​ണ്ടു മ​ക്ക​ൾ ചി​കി​ത്സ​യി​ൽ
ഭ​ക്ഷ്യ​വി​ഷ​ബാ​ധ: ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു ര​ണ്ടു മ​ക്ക​ൾ ചി​കി​ത്സ​യി​ൽ
Friday, March 24, 2023 1:05 AM IST
ചാ​​​വ​​​ക്കാ​​​ട്: ഭ​​​ക്ഷ്യ​​​വി​​​ഷ​​​ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഗൃ​​​ഹ​​​നാ​​​ഥ​​​ൻ മ​​​രി​​​ച്ചു. ക​​​ട​​​പ്പു​​​റം ക​​​റു​​​ക​​​മാ​​​ട് കെ​​​ട്ടു​​​ങ്ങ​​​ൽ പ​​​ള്ളി​​​ക്കു സ​​​മീ​​​പം പ​​​രേ​​​ത​​​നാ​​​യ വേ​​​ലാ​​​യി​​​യു​​​ടെ മ​​​ക​​​ൻ പ്ര​​​കാ​​​ശ​​​ൻ (52) ആ​​​ണ് മ​​​രി​​​ച്ച​​​ത്. മ​​​ക്ക​​​ളാ​​​യ പ്ര​​​വീ​​​ണ്‍ (22), സം​​​ഗീ​​​ത (16) എ​​​ന്നി​​​വ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.

ക​​​ട​​​പ്പു​​​റം അ​​​ഞ്ച​​​ങ്ങാ​​​ടി​​​യി​​​ലെ ഹോ​​​ട്ട​​​ലി​​​ൽ​​നി​​​ന്ന് പാ​​​ഴ്സ​​​ലാ​​​യി വാ​​​ങ്ങി​​​യ ചി​​​ല്ലി​​ചി​​​ക്ക​​​ൻ മൂ​​​ന്നു പേ​​​രും ക​​​ഴി​​​ച്ചി​​​രു​​​ന്നു. ഭാ​​​ര്യ ര​​​ജി​​​നി ഇ​​​തു ക​​​ഴി​​​ച്ചി​​​രു​​​ന്നി​​​ല്ല. ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ച് കി​​​ട​​​ന്ന പ്ര​​​കാ​​​ശ​​​നും മ​​​ക്ക​​​ൾ​​​ക്കും വ​​​യ​​​റി​​​ള​​​ക്ക​​​വും ഛർ​​​ദ്ദി​​​യും അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ തേ​​​ടി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മൂ​​​ന്നു പേ​​​രു​​​ടെ​​​യും നി​​​ല കൂ​​​ടു​​​ത​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യി. തു​​​ട​​​ർ​​​ന്ന് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​യ ശേ​​​ഷ​​​മാ​​​ണു പ്ര​​​കാ​​​ശ​​​ൻ മ​​​രി​​​ച്ച​​​ത്.പ്രാ​​​ഥ​​​മി​​​ക ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു മ​​​ര​​​ണ​​​കാ​​​ര​​​ണം ഭ​​​ക്ഷ്യ​​​വി​​​ഷ​​​ബാ​​​ധ​​​യാ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി​​​യ​​​ത്. പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു ശേ​​​ഷ​​​മേ ഇ​​​തു സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​നാ​​​കൂ.


വി​​​ദേ​​​ശ​​​ത്താ​​​യി​​​രു​​​ന്ന പ്ര​​​കാ​​​ശ​​​ൻ കു​​​റ​​​ച്ചു കാ​​​ല​​​മാ​​​യി നാ​​​ട്ടി​​​ൽ ജോ​​​ലി ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​സ്കാ​​​രം ഇ​​​ന്നു ന​​​ട​​​ത്തും. ഇ​​​വ​​​ർ ഭ​​​ക്ഷ​​​ണം വാ​​​ങ്ങി​​​യ ഹോ​​​ട്ട​​​ൽ സി ​​​ഫൈ​​​വ് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി അ​​​ട​​​പ്പി​​​ച്ചു. ഇ​​​വി​​​ടെ​​നി​​​ന്ന് സാ​​​ന്പി​​​ൾ ശേ​​​ഖ​​​രി​​​ച്ച് കാ​​​ക്ക​​​നാ​​​ട്ടെ ലാ​​​ബി​​​ലേ​​​ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​ട​​​പ്പു​​​റം പ​​​ഞ്ചാ​​​യ​​​ത്ത് ആ​​​രോ​​​ഗ്യ​​​വി​​​ഭാ​​​ഗം ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ സെ​​​ബി വ​​​ർ​​​ഗീ​​​സ്, ചാ​​​വ​​​ക്കാ​​​ട് ഭ​​​ക്ഷ്യ സു​​​ര​​​ക്ഷാ ഓ​​​ഫീ​​​സ​​​ർ അ​​​രു​​​ണ്‍, ജൂ​​​ണി​​​യ​​​ർ ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രാ​​​യ സു​​​പ്ര​​​രാ​​​ജ​​​ൻ, എ​​​ൻ.​​​കെ. ബി​​​നോ​​​യ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഹോ​​​ട്ട​​​ലി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.