എം.വി. ഗോവിന്ദന്‍റെ ബു​ദ്ധി​ക്ക് സാ​ര​മാ​യ പ്ര​ശ്ന​മു​ണ്ടെ​ന്നു കെ. ​സു​ധാ​ക​ര​ൻ
എം.വി. ഗോവിന്ദന്‍റെ  ബു​ദ്ധി​ക്ക് സാ​ര​മാ​യ  പ്ര​ശ്ന​മു​ണ്ടെ​ന്നു കെ. ​സു​ധാ​ക​ര​ൻ
Monday, March 27, 2023 1:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്സ​​​ഭാം​​​ഗ​​​ത്വ​​​ത്തി​​​ൽ നി​​​ന്ന് അ​​​യോ​​​ഗ്യ​​​നാ​​​ക്ക​​​പ്പെ​​​ട്ട രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ അ​​​ല്ല പി​​​ന്തു​​​ണ​​​ച്ച​​​തെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ തി​​​രു​​​ത്തി​​​പ്പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ബു​​​ദ്ധി​​​ക്ക് എ​​​ന്തോ സാ​​​ര​​​മാ​​​യ പ്ര​​​ശ്ന​​​മു​​​ണ്ടെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ. രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്ക​​​ല്ല, സി​​​പി​​​എം പി​​​ന്തു​​​ണ കൊ​​​ടു​​​ത്ത​​​തെ​​​ങ്കി​​​ൽ, പി​​​ന്നെ ആ​​​ർ​​​ക്കാ​​​ണ് പി​​​ന്തു​​​ണ കൊ​​​ടു​​​ത്ത​​​തെ​​​ന്നു ഗോ​​​വി​​​ന്ദ​​​ൻ വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ബി​​​ജെ​​​പി​​​യു​​​ടെ​​​യും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ സ​​​മ​​​രം ന​​​ട​​​ത്തി​​​യ കോ​​​ണ്‍​ഗ്ര​​​സ്, യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ്, കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ത​​​ല്ലി​​​ച്ച​​​ത​​​ച്ച​​​ത് ഇ​​​ട​​​തു​​​പ​​​ക്ഷം ഭ​​​രി​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലാ​​​ണ്.​​നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യി നേ​​​രി​​​ട്ടാ​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കെ​​​തി​​​രാ​​​യ കോ​​​ട​​​തി വി​​​ധി​​​യെ അ​​​സ്ഥി​​​ര​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.