എൽഡിഎഫിന്‍റെ ഇടുക്കി ഹർത്താൽ തട്ടിപ്പെന്ന് കുഴൽനാടൻ
എൽഡിഎഫിന്‍റെ ഇടുക്കി ഹർത്താൽ തട്ടിപ്പെന്ന് കുഴൽനാടൻ
Monday, March 27, 2023 1:32 AM IST
കു​മ​ളി: ഭൂ​പ​തി​വ് നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ പ്ര​തി​പ​ക്ഷം അ​നു​വ​ദി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് ഏ​പ്രി​ൽ മൂ​ന്നി​ന് എ​ൽ​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഇ​ടു​ക്കി ഹ​ർ​ത്താ​ൽ ത​ട്ടി​പ്പെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ. ഭൂ​പ​തി​വു നി​യ​മ ഭേ​ദ​ഗ​തി അ​വ​ത​രി​പ്പി​ക്കാ​ൻ ത​ട​സ​മാ​യ​തു പ്ര​തി​പ​ക്ഷ​മാണെന്ന എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണം അ​സം​ബ​ന്ധ​മാ​ണ്.

നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ബി​ല്ലു​ക​ളു​ടെ ലി​സ്റ്റി​ൽ സം​സ്ഥാ​ന​ത്തെ ഭൂ​പ​തി​വു നി​യ​മ ഭേ​ദ​ഗ​തി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ബി​ല്ലു​ക​ൾ നി​യ​മ​സ​ഭ​യു​ടെ ബി​സി​ന​സ് അ​ഡ്വൈ​സ​റി ക​മ്മി​റ്റി ലി​സ്റ്റ് ചെ​യ്യ​ണം. ലി​സ്റ്റ് പ്ര​തി​പ​ക്ഷ നേ​താ​വി​നും ല​ഭി​ക്കും. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ബി​ല്ലു​ക​ളു​ടെ ലി​സ്റ്റി​ൽ ഭൂ​പ​തി​വ് നി​യ​മഭേ​ദ​ഗ​തി ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ലി​സ്റ്റ് ചെ​യ്യാ​ത്ത വി​ഷ​യം നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​മാ​യി​രു​ന്നെ​ന്നു പ​റ​യു​ന്ന​തു ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കാ​നാ​ണ്. ഹ​ർ​ത്താ​ൽ ന​ട​ത്തി വീ​ണ്ടും ജ​ന​വ​ഞ്ച​ന ന​ട​ത്തു​ക​യാ​ണ്.


ജ​ന​ങ്ങ​ളോ​ടു യാ​തൊ​രു പ്ര​തി​ബ​ദ്ധ​ത​യു​മി​ല്ലാ​ത്ത ഇ​ട​തുസ​ർ​ക്കാ​ർ ഹ​ർ​ത്താ​ൽ ആ​ഹ്വാ​നം ന​ട​ത്തി ഇ​ളി​ഭ്യ​രാ​കു​ക​യാ​ണെ​ന്നും കു​മ​ളി​യി​ൽ യൂ​ത്ത് കോ​ണ്‍ഗ്ര​സി​ന്‍റെ പീ​രു​മേ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തുകൊണ്ട് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.