1275 കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ ഫി​റ്റ്ന​സ് കാ​ലാ​വ​ധി ര​ണ്ടു മാ​സ​ത്തേ​ക്ക് നീ​ട്ടി
1275 കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ ഫി​റ്റ്ന​സ് കാ​ലാ​വ​ധി ര​ണ്ടു മാ​സ​ത്തേ​ക്ക് നീ​ട്ടി
Thursday, March 30, 2023 12:53 AM IST
പ്ര​​​ദീ​​​പ് ചാ​​​ത്ത​​​ന്നൂ​​​ർ

ചാ​​​ത്ത​​​ന്നൂ​​​ർ: കെ ​​​എ​​​സ് ആ​​​ർ ടി ​​​സി യു​​​ടെ 1275 ബ​​​സു​​​ക​​​ളു​​​ടെ ഫി​​​റ്റ്ന​​​സ് കാ​​​ലാ​​​വ​​​ധി ര​​​ണ്ടു മാ​​​സ​​​ത്തേ​​​ക്കു നീ​​​ട്ടി കൊ​​​ടു​​​ത്തു​​​കൊ​​​ണ്ട് ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. മാ​​​ർ​​​ച്ച്, ഏ​​​പ്രി​​​ൽ, ന​​​വം​​​ബ​​​ർ, ഡി​​​സം​​​ബ​​​ർ മാ​​​സ​​​ങ്ങ​​​ളി​​​ൽ ഫി​​​റ്റ് ന​​​സ് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന ബ​​​സു​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി​​​യാ​​ണു നീ​​​ട്ടി​​​കൊ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

കോ​​​വി​​​ഡ് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലും ബ​​​സു​​​ക​​​ളി​​​ൽ വെ​​​ഹി​​​ക്കി​​​ൾ ലോ​​​ക്കേ​​​ഷ​​​ൻ ട്രാ​​​ക്കിം​​​ഗ് ഡി​​​വൈ​​​സ് ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള കാ​​​ല​​​താ​​​മ​​​സ​​​വും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഫി​​​റ്റ്ന​​​സ് പ​​​രി​​​ശോ​​​ധ​​​ന ര​​​ണ്ടു മാ​​​സ​​​ത്തേ​​​ക്കു​​കൂ​​​ടി നീ​​​ട്ടി​​​യ​​​ത്. ശ​​​ബ​​​രി​​​മ​​​ല മ​​​ണ്ഡ​​​ല ഉ​​​ത്സ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ​​​ര​​​മാ​​​വ​​​ധി ബ​​​സു​​​ക​​​ൾ ആ​​​വ​​​ശ്യ​​​മു​​​ള്ള​​​തി​​​നാ​​​ലും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ മാ​​​ന​​​വ​​​ശേ​​​ഷി വ​​​ർ​​​ഷം മു​​​ഴു​​​വ​​​ൻ ഒ​​​രു പോ​​​ലെ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ന്ന വി​​​ധ​​​ത്തി​​​ൽ ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​ണു കാ​​​ലാ​​​വ​​​ധി നീ​​​ട്ടി ന​​​ൽ​​​കി​​​യ​​​ത്.


കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ 5422 ബ​​​സു​​​ക​​​ളി​​​ൽ 3052 എ​​​ണ്ണ​​​ത്തി​​​ന്‍റെ ഫി​​​റ്റ്ന​​​സ് കാ​​​ലാ​​​വ​​​ധി​​​യാ​​​ണ് മാ​​​ർ​​​ച്ച്, ഏ​​​പ്രി​​​ൽ, ന​​​വം​​​ബ​​​ർ, ഡി​​​സ​​​മ്പ​​​ർ മാ​​​സ​​​ങ്ങ​​​ളി​​​ൽ തീ​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ 1275 ബ​​​സു​​​ക​​​ളു​​​ടെ ഫി​​​റ്റ്ന​​​സ് കാ​​​ലാ​​​വ​​​ധി​​​യാ​​​ണ് ര​​​ണ്ടു മാ​​​സ​​​ത്തേ​​​ക്കു ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് നീ​​​ട്ടി കൊ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി 15 വ​​​ർ​​​ഷം കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ 1635 ബ​​​സു​​​ക​​​ൾ ക​​​ണ്ടം ചെ​​​യ്യാ​​​നാ​​​യി മാ​​​റ്റി​​​യി​​​ട്ടു​​​ണ്ട്. ബ​​​സു​​​ക​​​ൾ ക​​​ണ്ടം ചെ​​​യ്യാ​​​നാ​​​യി സ്വ​​​കാ​​​ര്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ചേ​​​ർ​​​ന്ന് നാ​​​ല് ബ​​​സ് പൊ​​​ളി​​​ക്ക​​​ൽ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലു​​​മാ​​​ണ്.

ബ​​​സു​​​ക​​​ളു​​​ടെ ഫി​​​റ്റ്ന​​​സ് കാ​​​ലാ​​​വ​​​ധി നീ​​​ട്ടി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എം​​​ഡി ബി​​​ജു പ്ര​​​ഭാ​​​ക​​​റി​​​ന്‍റെ അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഗ​​​താ​​​ഗ​​​ത സെ​​​ക്ര​​​ട്ട​​​റി ബി​​​ജു പ്ര​​​ഭാ​​​ക​​​ര​​​ൻ ഫി​​​റ്റ് ന​​​സ് കാ​​​ലാ​​​വ​​​ധി ര​​​ണ്ടു മാ​​​സ​​​ത്തേ​​​ക്ക് നീ​​​ട്ടി ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.