തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ 2022ലെ ഫെലോഷിപ്പ്, അവാർഡ്, ഗുരുപൂജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നാടക സംവിധായകനും രചയിതാവുമായ ഗോപിനാഥ് കോഴിക്കോട്, സംഗീത സംവിധായകൻ വിദ്യാധരൻ, ചെണ്ട-ഇടയ്ക്ക കലാകാരൻ കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ (പാഞ്ഞാൾ) എന്നിവർക്കാണു ഫെലോഷിപ്പ്.
17 പേർക്ക് അവാർഡും 22 പേർക്ക് ഗുരുപൂജ പുരസ്കാരവും പ്രഖ്യാപിച്ചു. ഫെല്ലോഷിപ്പ് ജേതാക്കൾക്ക് 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും സമ്മാനിക്കും. അവാർഡ്, ഗുരുപൂജ പുരസ്കാര ജേതാക്കൾക്ക് 30,000 രൂപ വീതവും പ്രശസ്തി പത്രവും ഫലകവും സമ്മാനിക്കും.
വത്സൻ നിസരി, ബാബു അന്നൂർ, ലെനിൻ ഇടക്കൊച്ചി -നാടകം (അഭിനയം, സംവിധാനം), സുരേഷ്ബാബു ശ്രീസ്ഥ -നാടകം (രചന), രജിതാ മധു-നാടകം (അഭിനയം), കോട്ടയ്ക്കൽ മുരളി-നാടകം (അഭിനയം, സംവിധാനം,സംഗീതസംവിധാനം, ആലാപനം), കലാമണ്ഡലം ഷീബ കൃഷ്ണകുമാർ- നൃത്തം (മോഹിനിയാട്ടം, അഷ്ടപദിയാട്ടം), ബിജൂല ബാലകൃഷ്ണൻ- നൃത്തം (കുച്ചിപ്പുഡി), പാലക്കാട് ശ്രീറാം- ശാസ്ത്രീയസംഗീതം (വായ്പ്പാട്ട്), തിരുവിഴാ വിജു എസ്. ആനന്ദ്-വയലിൻ, ആലപ്പുഴ എസ്. വിജയകുമാർ- തവിൽ, പ്രകാശ് ഉള്ള്യേരി-ഹാർമോണിയം-കീബോർഡ്, വിജയൻ കോവൂർ-ലളിത സംഗീതം (സംഗീത സംവിധാനം), എൻ. ലതിക-ലളിതസംഗീതം (ആലാപനം), കലാമണ്ഡലം രാധാമണി-തുള്ളൽ, കലാമണ്ഡലം രാജീവ്-മിഴാവ്, എസ്. നോവൽ രാജ്-കഥാപ്രസംഗം എന്നിവർക്കാണ് അവാർഡുകൾ.
ഗുരുപൂജ പുരസ്കാരം നേടിയവർ
മേപ്പയൂർ ബാലൻ-സംഗീതം, കഥാപ്രസംഗം, അഭിനയം, കെ.ഡി. ആനന്ദൻ (ആലപ്പി ആനന്ദൻ)- സംഗീതം (ഗിറ്റാർ, വയലിൻ), തൃക്കാക്കര വൈ.എൻ. ശാന്താറാം-സംഗീതം (ഗഞ്ചിറ), കെ. വിജയകുമാർ- (കാരയ്ക്കാമണ്ഡപം) സംഗീതം (തബല), വൈക്കം ആർ. ഗോപാലകൃഷ്ണൻ-സംഗീതം (ഘടം), ശിവദാസ് ചേമഞ്ചേരി-സംഗീതം (തബല, മൃദംഗം), ഉസ്താദ് അഷ്റഫ് ഹൈദ്രോസ്-സംഗീതം(സൂഫി-ഗസൽ- ഖവ്വാലി), മാതംഗി സത്യമൂർത്തി-സംഗീതം(വായ്പ്പാട്ട്), പൂച്ചാക്കൽ ഷാഹുൽ-നാടക ഗാനരചന, വെണ്കുളം ജയകുമാർ-നാടകരചന, സംവിധാനം, അഭിനയം, തൃശൂർ വിശ്വം-നാടകം (അഭിനയം, രചന, സംവിധാനം), ബാബു കിളിരൂർ-നാടകം (അഭിനയം), ടി.പി. ഭാസ്കരപ്പൊതുവാൾ-നാടകം (രചന, സംവിധാനം), കുളത്തൂർ ലാൽ- നാടകം (അഭിനയം), കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ - നാടകം (അഭിനയം, സംവിധാനം), കലാമണ്ഡലം കല്ലുവഴി വാസു-കഥകളി (വേഷം), കലാനിലയം കുഞ്ചുണ്ണി- കഥകളി ചെണ്ട, പൊൻകുന്നം സെയ്ദ്-നാടകരചന, അരിവാൾ ജോണ്-നാടകം (അഭിനയം), ആർട്ടിസ്റ്റ് രാംദാസ് വടകര-നാടകം (ചമയം, അഭിനയം), കവടിയാർ സുരേഷ്-നൃത്തനാടകം, തണ്ണീർമുക്കം സദാശിവൻ-കഥാപ്രസംഗം.
അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, സെക്രട്ടറി കരിവെള്ളൂർ മുരളി എന്നിവരാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. വൈസ് ചെയർമാൻ പി.ആർ. പുഷ്പവതി, പ്രോഗ്രാം ഓഫീസർ വി.കെ. അനിൽകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.