മുണ്ടക്കയത്ത് മിന്നലേറ്റ് രണ്ടു പേർ മരിച്ചു
മുണ്ടക്കയത്ത് മിന്നലേറ്റ്  രണ്ടു പേർ മരിച്ചു
Thursday, March 30, 2023 1:54 AM IST
മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം ക​പ്പി​ലാം​മൂ​ട്ടി​ൽ മ​ിന്ന​ലേ​റ്റ് ര​ണ്ടു പേ​ർ മ​രി​ച്ചു. ക​പ്പി​ലാം​മൂ​ട് സ്വ​ദേ​ശി ത​ട​ത്തി​ൽ സു​നി​ൽ (49) ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് നി​ല​യ്ക്ക​ൽ അ​ട്ട​ത്തോ​ട് നെ​ടും​പ​റ​മ്പി​ൽ ര​മേ​ശ് (ഷി​ബു, 43) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ക​പ്പി​ലാം​മൂ​ട്ടി​ൽ കു​ടും​ബ സ്വ​ത്ത് അ​ള​ന്ന് തി​രി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​ടി​മി​ന്ന​ൽ ഏ​ൽ​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ലം അ​ള​ന്നു തി​രി​ക്കാ​ൻ ഇ​രു​മ്പ് ആ​യു​ധ​ങ്ങ​ൾ കൈ​യി​ൽ ക​രു​തി​യി​രു​ന്ന​തി​നാ​ൽ മി​ന്ന​ലി​ന്‍റെ ആ​ഘാ​തം വ​ർ​ധി​ച്ച​താ​യി പ​റ​യ​പ്പെ​ടു​ന്നു.


ഉ​ട​ൻ​ത​ന്നെ സു​നി​ലി​നെ മു​ണ്ട​ക്ക​യം ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലും ര​മേ​ശി​നെ മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ്ഥ​ലം അ​ള​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ര​മേ​ശ​ൻ ക​പ്പി​ലാം​മൂ​ട്ടി​ൽ എ​ത്തി​യ​ത്.

സു​നി​ലി​ന്‍റെ ഭാ​ര്യ: സി​ന്ധു, മ​ക​ൻ: അ​ർ​ജു​ൻ. ര​മേ​ശി​ന്‍റെ ഭാ​ര്യ: സു​ജാ​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.