മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്ക് സ്വീ​ക​ര​ണം ന​ല്കി
മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്ക് സ്വീ​ക​ര​ണം ന​ല്കി
Friday, March 31, 2023 1:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൈ​​​ക്കം സ​​​ത്യ​​​ഗ്ര​​​ഹ​​​ത്തി​​​ന്‍റെ ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യാ​​​നാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യ്ക്ക് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ സ്വീ​​​ക​​​ര​​​ണം ന​​​ല്കി.

എ​​​ഐ​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റാ​​​യ ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹ​​​ത്തെ ആ​​​വേ​​​ശ​​​ത്തോ​​​ടെ​​​യാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വ​​​ര​​​വേ​​​റ്റ​​​ത്.

എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി താ​​​രി​​​ഖ് അ​​​ൻ​​​വ​​​റി​​​നോ​​​ടൊ​​​പ്പം എ​​​ത്തി​​​യ പാ​​​ർ​​​ട്ടി പ്ര​​​സി​​​ഡ​​​ന്‍റി​​​നെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​യു​​​ള്ള ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി വേ​​​ണു​​​ഗോ​​​പാ​​​ൽ, വി.​​​എം സു​​​ധീ​​​ര​​​ൻ, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് പാ​​​ലോ​​​ട് ര​​​വി തു​​ട​​ങ്ങി​​യ​​വ​​ർ ചേ​​ർ​​ന്ന് സ്വീ​​ക​​രി​​ച്ചു.


ഡി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും, മ​​​ഹി​​​ളാ കോ​​​ണ്‍​ഗ്ര​​​സ്, യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ്, കെ​​​എ​​​സ്‌​​​യു, ഐ​​​എ​​​ൻ​​​ടി​​​യു​​​സി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും സ്വീ​​​ക​​​രി​​​ക്കാ​​​​​​നെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.