രണ്ടാം ജി 20 ഷെര്‍പ യോഗത്തിനു തുടക്കമായി
Friday, March 31, 2023 1:23 AM IST
കു​മ​ര​കം (​കോ​ട്ട​യം): വി​ക​സ​ന ഫ​ല​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ല്‍ ഡി​ജി​റ്റ​ല്‍ പൊ​തു​അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ത്തി​ന്‍റെ (ഡി​പി​ഐ) നി​ര്‍ണാ​യ​ക പ​ങ്കി​നെ​ക്കു​റി​ച്ചും ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ല്‍ ഡി​പി​ഐ ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ ഇ​ന്ത്യ​യു​ടെ വി​പു​ല​മാ​യ അ​നു​ഭ​വ​ത്തി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് ര​ണ്ടാം ജി 20 ​ഷെ​ര്‍പ യോ​ഗ​ത്തി​ന്‍റെ ആ​ദ്യ​ദി​ന​ത്തി​നു തു​ട​ക്ക​മാ​യി.

നാ​സ്‌​കോം, ബി​ല്‍ ആ​ന്‍ഡ് മെ​ലി​ന്‍ഡ ഗേ​റ്റ്സ് ഫൗ​ണ്ടേ​ഷ​ന്‍ (ബി​എം​ജി​എ​ഫ്), ഡി​ജി​റ്റ​ല്‍ ഇം​പാ​ക്റ്റ് അ​ല​യ​ന്‍സ് (ഡ​യ​ല്‍) എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ജി20 ​സെ​ക്ര​ട്ട​റി​യ​റ്റാ​ണ് അ​നു​ബ​ന്ധ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​ന്ത്യ​യു​ടെ ജി 20 ​ഷെ​ര്‍പ അ​മി​താ​ഭ് കാ​ന്തും നാ​സ്‌​കോം പ്ര​സി​ഡ​ന്‍റ് ദേ​ബ്ജാ​നി ഘോ​ഷും ചേ​ര്‍ന്ന് ഷെ​ര്‍പ്പ​മാ​രു​ടെ​യും ജി20 ​അം​ഗ​ങ്ങ​ളു​ടെ​യും ക്ഷ​ണി​ക്ക​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളു​ടെ​യും അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ഡി​പി​ഐ എ​ക്‌​സ്പീ​രി​യ​ന്‍സ് സോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​യു​ടെ ഡി​പി​ഐ വി​ജ​യ​ഗാ​ഥ പ്ര​ദ​ര്‍ശി​പ്പി​ച്ച് ഡി​ജി​റ്റ​ല്‍ സ്വ​ത്വം, സാ​മ്പ​ത്തി​ക ഉ​ള്‍ച്ചേ​ര്‍ക്ക​ല്‍, വി​ദ്യാ​ഭ്യാ​സ​ത്തി​നും ആ​രോ​ഗ്യ​ത്തി​നും തു​ല്യ​മാ​യ പ്ര​വേ​ശ​നം തു​ട​ങ്ങി​യ നി​ര്‍ണാ​യ​ക പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ വി​ക​സി​പ്പി​ച്ചെ​ടു​ത്ത പ്ര​ധാ​ന ഡി​പി​ഐ​ക​ളെ ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ എ​ക്‌​സ്പീ​രി​യ​ന്‍സ് സോ​ണ്‍ ഉ​യ​ര്‍ത്തി​ക്കാ​ട്ടി. ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പെ​ടു​ന്ന ആ​ധാ​ര്‍, കോ-​വി​ന്‍, യു​പി​ഐ, ഡി​ജി​ലോ​ക്ക​ര്‍, ഭാ​ഷി​ണി തു​ട​ങ്ങി​യ ഇ​ന്ത്യ​യു​ടെ വി​വി​ധ ഡി​പി​ഐ​ക​ള്‍ എ​ക്‌​സ്പീ​രി​യ​ന്‍സ് സോ​ണി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ചു.


ജി20 ​ഷെ​ര്‍പ യോ​ഗ​ത്തി​ന്‍റെ പ്ലീ​ന​റി സെ​ഷ​നു​ക​ള്‍ക്കു ഇ​ന്നു തു​ട​ക്ക​മാ​കും. കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ത്യേ​ക പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ​യെ വി​വ​രി​ച്ച് രാ​ജ്യം; പു​ക​ഴ്ത്തി വി​ദേ​ശ​ പ്ര​തി​നി​ധി​ക​ള്‍

കു​മ​ര​കം (​കോ​ട്ട​യം): ഡി​ജി​റ്റ​ല്‍ രം​ഗ​ത്ത് കൈ​വ​രി​ച്ച വി​പ്ല​വ​ക​ര​മാ​യ നേ​ട്ട​ങ്ങ​ള്‍ ജി 20 ​രാ​ജ്യ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി ഇ​ന്ത്യ. കു​മ​ര​ക​ത്ത് ആ​രം​ഭി​ച്ച ജി 20 ​രാ​ഷ്ട്ര​ത്ത​ല​വ​ന്‍റെ ഉ​ന്ന​ത പ്ര​തി​നി​ധി​സം​ഘ​ത്തെ ന​യി​ക്കു​ന്ന വ്യ​ക്തി​ക​ളു​ടെ (ഷെ​ര്‍പ) ര​ണ്ടാം​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഡി​ജി​ലോ​ക്ക​ര്‍, യു​പി​ഐ ഉ​ള്‍പ്പെ​ടെ ഡി​ജി​റ്റ​ല്‍ രം​ഗ​ത്തെ നേ​ട്ട​ങ്ങ​ളെ വി​ദേ​ശ​പ്ര​തി​നി​ധി​ക​ള്‍ പു​ക​ഴ്ത്തി​യ​ത്.

ഇ​ന്നും നാ​ളെ​യും ഷെ​ര്‍പ​ക​ളു​ടെ മാ​ത്രം ഒ​ത്തു​ചേ​ര​ല്‍ കെ​ടി​ഡി​സി റി​സോ​ര്‍ട്ടി​ലാ​ണ്. ര​ണ്ടി​ന് ഓ​ണാ​ഘോ​ഷ​വും സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും. ജി 20 ​അം​ഗ​രാ​ജ്യ​ങ്ങ​ള്‍, 9 പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യ രാ​ജ്യ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ രാ​ജ്യാ​ന്ത​ര സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്നാ​യി 120 പ്ര​തി​നി​ധി​ക​ളാ​ണ് ഏ​പ്രി​ല്‍ 2 വ​രെ​യു​ള്ള സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക. ആറു മു​ത​ല്‍ ഒന്പതുവ​രെ ഡ​വ​ല​പ്മെ​ന്‍റല്‍ വ​ര്‍ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗ​വും ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.